Latest NewsInternational

നൊബേൽ നാമനിര്‍ദ്ദേശ പട്ടികയില്‍ പതിനഞ്ചുകാരിയും

സ്വീഡൻ: കാലാവസ്ഥ വ്യതിയാനത്തിനെതിരെ പ്രതികരിക്കാതിരുന്ന ഭരണകൂടത്തിനെതിരെ നിരവധിയായ സമരങ്ങളും പ്രതിഷേധങ്ങളും സംഘടിപ്പിച്ച പതിനഞ്ചുകാരിയും നൊബേൽ നാമനിര്‍ദ്ദേശ പട്ടികയില്‍. ഗ്രേതാ തന്‍ബര്‍ഗ്ഗ് എന്ന പെണ്‍കുട്ടിയാണ് നൊബേല്‍ നാമനിര്‍ദേശ പട്ടികയില്‍ സ്ഥാനം നേടിയിരിക്കുന്നത്. സ്വീഡിഷ് പാര്‍ലമെന്റ് ബില്‍ഡിങ്ങിന് മുന്നിൽ കഴിഞ്ഞ ആഗസ്റ്റിലാണ് ഗ്രേതാ തന്‍ബര്‍ഗ് സമരം സംഘടിപ്പിച്ചത്. സമരത്തില്‍ നിന്നും പലരും അവളെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും അവള്‍ പിന്‍മാറാന്‍ തയ്യാറായിരുന്നില്ല. എന്നാല്‍ എട്ട് മാസങ്ങള്‍ക്ക് ശേഷം അവള്‍ മുന്നോട്ടുവെച്ച ആശയങ്ങള്‍ ഏറ്റെടുത്ത് 105 രാജ്യങ്ങളാണ് മുന്നോട്ട് വന്നത്. ഗ്രേതായ്ക്ക് നൊബേൽ സമ്മാനം ലഭിച്ചാൽ ഏറ്റവും പ്രായം കുറഞ്ഞ സമാധാന നൊബേല്‍ പുരസ്‌കാര ജേതാവാകും അവള്‍. 17ാം വയസ്സില്‍ പുരസ്‌കാരം ലഭിച്ച മലാല യൂസഫ്‌സായ് ആണ് ഇതിനു മുൻപത്തെ പ്രായം കുറഞ്ഞ സമാധാന നൊബേല്‍ പുരസ്‌കാര ജേതാവ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button