ലക്നോ: ബിഎസ്പി നേതാവ് മായവതി ജെഎസ്പിയുമായി കെെകോര്‍ത്തു. ലോക്സഭാ തെരഞ്ഞെടുപ്പില്‍ ആന്ധ്രപ്രദേശിലും തെലുങ്കാനയിലും പവന് കല്യാണിന്റെ ജനസേനാ പാര്‍ട്ടിയുമായി സംഖ്യമായി മല്‍സരിക്കുമെന്നാണ് മായവതി പ്രഖ്യാപിച്ചത്. ആന്ധ്രയിലെ ജനങ്ങള്‍ മാറ്റം ആഗ്രഹിക്കുന്നു. പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ വരണമെന്ന് ജനങ്ങളുടെ താത്പര്യമെന്നും മായാവതി പറഞ്ഞു.
പവന് കല്യാണ്‍ ആന്ധ്ര മുഖ്യമന്ത്രിയാകാനാണ് താന്‍ ആഗ്രഹിക്കുന്നതെന്നും അവര്‍ പറഞ്ഞു. നിയമസഭാ, ലോക്സഭാ സീറ്റുകളില്‍ തര്‍ക്കമില്ല. ഉടന്‍ സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിക്കുമെന്നും അവര്‍ വ്യക്തമാക്കി.
Post Your Comments