കോപ്ടൗണ്‍: തുറന്ന ഉദ്യാനത്തില്‍ ഇഷ്ടം പ്രകാരം വിഹരിക്കാന്‍ വിട്ട സിംഹക്കുട്ടന്‍ അവസരം കിട്ടിപ്പോള്‍ തറവേല കാണിച്ചു. ദേശീയോദ്യാനത്തിന്‍റെ മതിലില്‍ ചെറിയ ഒരു വിടവ് കിട്ടിയപ്പോള്‍ കക്ഷി അതുവഴി ഒളിച്ചോടി കളഞ്ഞു. സിംഹം നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് അധികൃതര്‍ വെപ്രാളത്തിലായി. തുടര്‍ന്ന് ഒളിച്ചോടിയ പുളളിയെ തിരികെ കിട്ടിയപ്പോള്‍ പോലീസ് സ്റ്റേഷനില്‍ അധികൃതര്‍ സിംഹം ഒളിച്ചോടിയ കാര്യം പരാതിപ്പെടുകയും തുടര്‍ന്ന് പോലീസ് സിംഹത്തെ പിടിച്ച് ഒരു ദിവസം ജയില്‍ അടക്കുകയും ചെയ്തു.
ഒളിച്ചോടിയതിന് ശിക്ഷയായി ഒരു ദിവസത്തെ തടവ് അനുഭവിച്ച ശേഷമാണ് സിംഹക്കുട്ടന്‍ പുറത്തിരങ്ങിയത്. . ദക്ഷിണാഫ്രിക്കയിലെ കാരൂ നാഷണല്‍ പാര്‍ക്കില്‍ നിന്നാണ് രണ്ട് വയസുകാരനായ വിരുതന്‍ സിംഹം ഒളിച്ചോടിയത്.
സുതര്‍ലാന്‍ഡ് പൊലീസ് സ്റ്റേഷന് സമീപത്ത് നിന്നാണ് നമ്മുടെ കക്ഷിയെ പിടികൂടിയത്. മയക്കിയ ശേഷം ഹെലികോപ്റ്ററിലാണ് അധികൃതര്‍ പോലീസിന് മുന്നില്‍ കീഴടങ്ങാനായി എത്തിച്ചതെന്നാണ് സംസാരം. സിംഹകക്ഷിക്ക് ഇപ്പോള്‍ ആരോഗ്യവനാണെന്നും പഴയപോലെ ഉദ്യാനത്തില്‍ വിരാചിക്കുന്നുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കി.
Post Your Comments