ബ്രേക്ക് ഫാസ്റ്റിന് അനുയോജ്യമായതാണ് റൈസ് റോള്‍സ്. ഉണ്ടാക്കാന്‍ എളുപ്പമാണെന്നതാണ് ഇതിന്റെ മുഖ്യ സവിശേഷത.
ആവശ്യമായ സാധനങ്ങള്‍
ഇടിയപ്പത്തിന്റെ പൊടി ഒന്നര കപ്പ്
മൈദ ഒന്നര കപ്പ്
ഉപ്പ് ആവശ്യത്തിന്
കോഴിമുട്ട് മൂന്ന്
വെള്ളം മൂന്നു കപ്പ്
നെയ്യ് ആവശ്യത്തിന്
ഉണ്ടാക്കുന്ന വിധം
മാവുകള്‍ അരിച്ചത് ഒരു കുഴിഞ്ഞ പാത്രത്തിലിടുക. ഉപ്പും വെള്ളവും മുട്ടയും ചേര്‍ത്ത് നന്നായി അടിക്കുക. മാവ് മൃദുവാകണം. ഫ്രൈയിങ് പാനില്‍ നെയ്യ് ചേര്‍ത്ത് മാവ് ഒഴിച്ച് കനംകുറച്ച് നിരത്തി അടച്ചു ചുടുക. അരികുകള്‍ വിട്ടുവരുമ്പോള്‍ അകത്തുനിറയ്ക്കാനുള്ളത് ചേര്‍ത്ത് റോള്‍ചെയ്‌തെടുക്കുക.
അകത്ത് നിറയ്ക്കാനുള്ളത്
ഇറച്ചി വേവിച്ച് പൊടിച്ചതോ പച്ചക്കറികള്‍ പുഴുങ്ങി പൊടിച്ചതോ നാരങ്ങാനീരും ഉപ്പും ആവശ്യത്തിന് ചേര്‍ത്ത് ഉപയോഗിക്കാം.റോള്‍സ് ഉപയോഗിക്കുമ്പോള്‍ തേങ്ങാ, പച്ചമുളക്, ചുമന്നുള്ളി, ഉപ്പ് എന്നിവ ചേര്‍ത്ത് അരച്ച ചമ്മന്തിയുടെ കൂടെ ഉപയോഗിക്കാം.
Post Your Comments