Latest NewsMollywood

സിനിമയിലെ അവസരങ്ങള്‍ നഷ്ടപ്പെടുത്താന്‍ പലരും ശ്രമിക്കുന്നു; ഗോകുല്‍ സുരേഷ്

കൊച്ചി: സിനിമാ രംഗത്ത് തനിക്ക് ലഭിക്കുന്ന അവസരങ്ങള്‍ നഷ്ടപ്പെടുത്താന്‍ പലരും ശ്രമിക്കുന്നുണ്ടെന്ന് ഗോകുല്‍ സുരേഷ്. ഒരു പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഗോകുല്‍ മനസു തുറന്നത്. ”ഞാന്‍ ആഗ്രഹിക്കുന്നതു പോലുള്ള സിനിമകളും കഥാപാത്രങ്ങളും സംവിധായകരുമൊന്നും എന്റെ അടുത്തേക്ക് വരുന്നില്ല. അത് വരാതിരിക്കാനായി പലരും പല കളികളും കളിക്കുന്നുണ്ട് ഗോകുല്‍ വ്യക്തമാക്കി.

അത് ആരാണെന്ന് വ്യക്തമായി അറിയില്ല, ചിലരുടെ പേരൊക്കെ പറഞ്ഞു കേള്‍ക്കാറുണ്ടെന്നും എന്നാല്‍ താനതിനെ കുറിച്ചൊന്നും ആശങ്കപ്പെടുന്നില്ലെന്നും സ്വന്തം കാലില്‍ നിന്ന് പ്രൂവ് ചെയ്യാന്‍ സാധിക്കുന്ന കഥാപാത്രങ്ങള്‍ ചെയ്യാനാണ് ശ്രമിക്കുന്നതെന്നും ഗോകുല്‍ കൂട്ടിച്ചേര്‍ത്തു.

‘ഇരുപത്തൊന്നാം നൂറ്റാണ്ടി’ലെ അതിഥി വേഷമാണെങ്കില്‍, കൂടി അതുവഴി എനിക്ക് അരുണ്‍ ഗോപി സാറിനെ പരിചയപ്പെടാന്‍ പറ്റി. പ്രണവുമായി സൗഹൃദത്തിലാവാന്‍ സാധിച്ചു. ആ എക്‌സ്പീരിയന്‍സാണ് ഞാനാഗ്രഹിച്ചത്. ‘മാസ്റ്റര്‍പീസി’ല്‍ ആണെങ്കിലും മമ്മൂക്കയ്‌ക്കൊപ്പം അഭിനയിക്കാന്‍ കഴിഞ്ഞു.

അതല്ലാതെ സിനിമയുമായോ സിനിമാക്കാരുമായോ എനിക്കത്ര ബന്ധമോ പരിചയങ്ങളോ ഒന്നുമില്ല. ഒരു സാധാരണ വ്യക്തി ഒരു താരത്തെ കാണുമ്പോള്‍ എക്‌സൈറ്റഡ് ആവുന്നതുപോലെ എക്‌സൈറ്റഡാവുന്ന ഒരാളാണെന്ന് താനെന്നും ഗോകുല്‍ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button