കേപ്ടൗണ്‍: ദേശീയോദ്യാനത്തില്‍ നിന്ന് ചാടിപ്പോയ സിംഹത്തെ ഒരു ദിവസം ജയിലിലിട്ട് അധികൃതര്‍. ദക്ഷിണാഫ്രിക്കയിലെ കാരു നാഷണല്‍ പാര്‍ക്കില്‍ നിന്ന് ചാടിപ്പോയ രണ്ട് വയസുകാരനായ സിംഹത്തെയാണ് ജയിലിലിട്ടത്. ഒരു മാസം മുന്‍പ് ചാടിപ്പോയ സിംഹത്തെ കഴിഞ്ഞ ദിവസമാണ് കണ്ടെത്തിയതിന്. സുതര്‍ലാന്‍ഡ് പൊലീസ് സ്റ്റേഷന് സമീപത്തു നിന്നുമാണ് സിംഹത്തെ കണ്ടെത്തിയത്. ആദ്യമായിട്ടായിരിക്കും ഒരു സിംഹത്തെ ജയിലില്‍ ഇടുന്നത് എന്ന് പൊലീസ് സ്റ്റേഷന്‍ കമാന്റര്‍ കാപ്റ്റന്‍ മാരിയസ് മലന്‍ പറഞ്ഞു. പാര്‍ക്കിലെ മതിലിലുണ്ടായിരുന്ന വിടവിലൂടെയാണ് സിംഹം പുറത്തു ചാടിയത്. ശേഷം ഇതിനുവേണ്ടിയുള്ള തെരച്ചില്‍ അധികൃതര്‍ കര്‍ശനമാക്കിയിരുന്നു. മയക്കിയ ശേഷം ഹെലികോപ്റ്ററിലാണ് സിംഹത്തെ പൊലീസ് സ്റ്റേഷനില്‍ എത്തിച്ചതെന്ന് പാര്‍ക്ക് അധികൃതര്‍ അറിയിച്ചു. സിംഹത്തെ പിടികൂടി ജയിലില്‍ അടച്ചതറിഞ്ഞ് നിരവധി പേരാണ് കാണുന്നതിനുവേണ്ടി പൊലീസ് സ്റ്റേഷന് സമീപം തടിച്ചുകൂടിയത്.
Post Your Comments