യു.എന്‍.എയില്‍ വന്‍സാമ്പത്തിക തട്ടിപ്പ് നടന്നതായി പരാതി . യു എന്‍ എ വൈസ് പ്രസിഡന്റ് സിബി മുകേഷ് ആണ് പരാതിക്കാരന് .മൂന്നു കോടിയിലേറെ രൂപ തട്ടിപ്പ് നടന്നതായിട്ടാണ് ഡിജിപിയ്ക്ക് നല്കിയ പരാതിയില്‍ പറഞ്ഞിരിക്കുന്നത് . നേഴ്സുമാരില്‍ നിന്നും പിരിച്ച ലെവി തുകയില്‍ ഉള്‍പ്പടെ അഴിമതി നടന്നിട്ടുണ്ടെന്നാണ് ആരോപണം .സംഘടനയുമായി യാതൊരു ബന്ധവുമില്ലാത്ത വ്യക്തിയുടെ അക്കൗണ്ടിലേക്ക് 59 ലക്ഷം രൂപ തിരിമറി നടത്തിയതായും, സംഘടന തന്നെ 62 ലക്ഷം രൂപ പിന്‍വലിച്ചതായും. മറ്റൊരു ക്രഡിറ്റ് കാര്‍ഡിലേക്ക് 32 ലക്ഷം രൂപ പോയതായും കാണുന്നു.
സംഘടന അറിയാതെയാണ് ഇത്രയും വലിയ തിരിമറി നടത്തിയിരിക്കുന്നതെന്നും സിബി മുകേഷ് ആരോപിക്കുന്നു . ഇതിന്റെ രേഖകള്‍ സഹിതമാണ് സിബി പരാതി നല്‍കിയിരിക്കുന്നത് . സംഘനയുടെ പ്രസിഡന്റ് ജാസ്മിന് ഷായ്ക്കെതിരെയാണ് അഴിമതിയാരോപണം ഉയര്‍ന്നിരിക്കുന്നത് .സംഭവത്തില്‍ ക്രൈം ബ്രാഞ്ച് അന്വേഷണം വേണമെന്ന ആവശ്യപ്പെട്ടാണ് പരാതി നല്‍കിയിരിക്കുന്നത് .
രണ്ട് കോടിയിലധികം രൂപ ചില കമ്പനികള്‍ക്ക് ഉള്‍പ്പടെ അക്കൗണ്ടില്‍ നിന്നും വക മാറ്റിയതായി പരാതിയില്‍ പറയുന്നു . എന്നാല്‍ ഇത് സംബന്ധിച്ച കൃത്യമായ കണക്കുകള്‍ പലതവണ ആവശ്യപ്പെട്ടിട്ടും കമ്മിറ്റിയില്‍ അവതരിപ്പിച്ചില്ല എന്നും പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു .
Post Your Comments