Latest NewsKerala

മകൻ അനുഭവിച്ച മാസിക സംഘർഷം ചെറുതല്ല ; വിധിയിൽ സന്തോഷമുണ്ടെന്ന് ശ്രീശാന്തിന്റെ മാതാവ്

കൊച്ചി : ഐപിഎൽ വാതുവെയ്പ്പ് കേസിൽ ഇന്ത്യൻ ക്രിക്കറ്റ് താരം ശ്രീശാന്തിന്റെ ആജീവനാന്ത വിലക്ക് സുപ്രീം കോടതി നീക്കിയ സംഭവത്തിൽ സന്തോഷമുണ്ടെന്ന് ശ്രീശാന്തിന്റെ മാതാവ്. കഴിഞ്ഞ കുറച്ചുവർഷങ്ങളായി മകൻ അനുഭവിച്ച മാസിക സംഘർഷം ചെറുതല്ലെന്നും ഇന്ത്യയ്ക്ക് വേണ്ടി ഇനിയും കളിക്കാൻ മകന് കഴിയട്ടെയെന്നും ബിസിസിഐയുടെ തീരുമാനം സന്തോഷം നൽകുന്നതാകണമെന്ന് ആഗ്രഹിക്കുന്നുവെന്നും അമ്മ പറയുന്നു.

വീടിന് മുമ്പിലുള്ള കലൂർ സ്റ്റേഡിയത്തിൽ പോലും മകന് ഇറങ്ങാൻ കഴിഞ്ഞില്ല. കുടുംബം മുഴുവനായും മാനസിക സംഘർഷം അനുഭവിച്ചു. കുട്ടിക്കാലം മുതൽ ശ്രീശാന്ത് ക്രിക്കറ്റിന്റെ ലോകത്തായിരുന്നു. 36 വയസായി അവനിപ്പോൾ എന്നാൽ ഇപ്പോഴും ക്രിക്കറ്റിന്റെ ലോകത്തുതന്നെയാണ് മകനെന്ന് അമ്മ ഓർക്കുന്നു.

ശ്രീശാന്തിന് ആജീവനാന്ത വിലക്ക് ഏര്‍പ്പെടുത്തിയ നടപടി മൂന്ന് മാസത്തിനകം പുനപരിശോധിക്കണം എന്ന് സുപ്രീംകോടതി ഉത്തരവില്‍ ബിസിസിഐയോട് ആവശ്യപ്പെട്ടു. 2013 ലെ ഐപിഎൽ വാതുവെയ്പ്പ് കേസിൽ ഡൽഹി പട്യാല ഹൗസ് കോടതി വെറുതെ വിട്ടെങ്കിലും ബിസിസിഐയുടെ വിലക്ക് തുടരുകയാണ്. ഇത് ചോദ്യം ചെയ‌തുള്ള ശ്രീശാന്തിന്റെ ഹർജി നേരത്തെ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് തള്ളിയിരുന്നു. ജസ്റ്റിസുമാരായ അശോക് ഭൂഷൻ, കെ എം ജോസഫ് എന്നിവരടങ്ങിയ ബെഞ്ചാണ് കേസിൽ വിധി പറഞ്ഞത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button