Latest NewsKerala

ബിഎസ്എന്‍എല്‍ പ്രതിസന്ധി; ശമ്പളം ഇന്ന് നല്‍കും

തിരുവനന്തപുരം: ബിഎസ്എന്‍എല്‍ ജീവനക്കാര്‍ക്ക് ശമ്ബളം മുടങ്ങിയത് ഇന്ന് പരിഹരിക്കുമെന്ന് സിഎംഡി അനുപം ശ്രീവാസ്തവ. ചരിത്രത്തില്‍ ആദ്യമായാണ് ബിഎസ്എന്‍എല്‍ 1.70 ലക്ഷം ജീവനക്കാര്‍ക്ക് മാസ ശമ്പളം നല്‍കാനാവാതെ പ്രതിസന്ധി നേരിടുന്നത്. സാധാരണ നിലയില്‍ ശമ്ബളം ഫെബ്രുവരി 28ന് ലഭിക്കുന്നതാണ്. സ്ഥിരം ജീവനക്കാര്‍ക്ക് പുറമെ കരാര്‍ തൊഴിലാളികളില്‍ പലര്‍ക്കും മൂന്നു മുതല്‍ ആറു മാസം വരെയുള്ള വേതനം കൊടുക്കാനുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
കേരളം ഉള്‍പ്പടെയുള്ള മൂന്ന് സര്‍ക്കിളുകളിലും ഡല്‍ഹി കോര്‍പറേറ്റ് ഓഫീസ് ഒഴികെയുള്ള സ്ഥലങ്ങളിലെയും ജീവനക്കാര്‍ക്കാണ് ശമ്ബളം ഇക്കുറി ലഭിക്കാതിരുന്നത്.

ബിഎസ്എന്‍എല്ലിന്റെ സാമ്പത്തിക ഇടപാടുകളില്‍ നിന്ന് ധനസമാഹാരണം നടത്തിയാവും ശമ്പളക്കുടിശ്ശിക തീര്‍ക്കുക. 850 കോടി രൂപ ഇത്തരത്തില്‍ സമാഹാരിച്ച് വിനിയോഗിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ തീരുമാനം. ഇതിന്റെ ഭാഗമായി എംടിഎന്‍എല്‍ ജീവനക്കാര്‍ക്ക് ശമ്ബളം നല്‍കിത്തുടങ്ങിയെന്നും അധികൃതര്‍ പറയുന്നു.ബി.എസ്.എന്‍.എലിനോട് അടച്ചു പൂട്ടല്‍ ഉള്‍പ്പടെയുള്ള വഴികളെക്കുറിച്ച് ആലോചിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയതായി നേരത്തെ റിപ്പോര്‍ട്ട് വന്നിരുന്നു. എന്നാല്‍ അടച്ചുപൂട്ടുമെന്ന റിപ്പോര്‍ട്ടുകളെ തള്ളിക്കൊണ്ട് ബി.എസ്.എന്‍.എല്‍ രംഗത്തെത്തിയിരുന്നു. കേന്ദ്ര സര്‍ക്കാര്‍ മുകേഷ് അംബാനിയുടെ കീഴിലുള്ള റിലയന്‍സ് ജിയോയ്ക്ക് അനുകൂലമായ നിലപാടുകളാണ് എടുക്കുന്നതെന്നും, ബി.എസ്.എന്‍.എല്ലിനെ ഇല്ലാതാക്കാനുള്ള ശ്രമങ്ങളാണ് നടത്തുന്നതെന്നുമാണ് തൊഴിലാളികളടക്കം പറയുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button