കണ്ണൂർ: വീടിന്റെ പൂട്ട് തകർത്ത് മോഷണം നടത്തിയ പ്രതിക്ക് മൂന്നര വർഷം തടവ് ശിക്ഷിച്ചു. വീട് കുത്തിത്തുറന്ന് സ്വർണവും മൊബൈൽ ഫോണും കവർച്ച ചെയ്ത കേസിലെ പ്രതിയെയാണ് മൂന്നരവർഷം തടവിനും 1500 രൂപ പിഴയടക്കാനും കോടതി ശിക്ഷിച്ചത്.
നാല് വർഷങ്ങൾക്ക് മുൻപ് 2015 ഓഗസ്റ്റ് ആറിനാണ് കേസിനാസ്പദമായ സംഭവം കാട്ടാന്പള്ളിയിലെ പി.വി. മനോജ് എന്ന സ്റ്റേഡിയം മനോജി (37) നെയാണ് ജുഡീഷൽ ഒന്നാംക്ലാസ് മജിസ്ട്രേട്ട് (രണ്ട്) ഇ. രഞ്ജിത് ശിക്ഷിച്ചത്.
കണ്ണൂർ പള്ളിക്കുളം രാമതെരുവിലെ പി.വി. ലക്ഷ്മിയുടെ പൂട്ടിയിട്ട വീടിന്റെ പിൻവാതിൽ കുത്തിത്തുറന്ന് കിടപ്പ് മുറിയുടെ അലമാരയിൽ സൂക്ഷിച്ച സ്വർണാഭരണങ്ങൾ, മൊബൈൽ ഫോൺ, തുണിത്തരങ്ങൾ എന്നിവ മോഷ്ടിച്ചുവെന്നായിരുന്നു കേസ്.
Post Your Comments