
കടയ്ക്കല്‍ : പ്ലസ് വണ്‍ വിദ്യാര്‍ഥിയെ വീട്ടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍. ആല്‍ത്തറമൂട് മണികണ്ഠന്‍ചിറ എസ് ആര്‍ ഭവനില്‍ ശക്തിപ്രസാദിന്റെ മകന്‍ അനന്തു പ്രസാദാ (16)ണ് മരിച്ചത്. കുറ്റിക്കാട് സി പി ഹയര്‍ സെക്കന്ററി സ്കൂള്‍ വിദ്യാര്‍ഥിയാണ്.
ഇന്ന് വെെകിട്ടാണ് സംഭവം. മാതാപിതാക്കള്‍ പുറത്ത് പോയി മടങ്ങി വരുമ്പോഴാണ് കുട്ടി തൂങ്ങിമരിച്ച നിലയില്‍ മുറിയില്‍ കണ്ടത്. മൃതദേഹം കടയ്ക്കല്‍ താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍. അമ്മ: ബിന്ദു, സഹോദരന്‍: അഖില്‍ പ്രസാദ്
Post Your Comments