തിരുവനന്തപുരം: പാര്‍ട്ടി പ്രസിഡന്റായി ശ്രീധരന് പിളള ഇരിക്കുന്നിടത്തോളം കാലം കേരളത്തില്‍ ബിജെപി യാതൊരു അത്ഭുതവും കാട്ടില്ലെന്ന് കോണ്‍ഗ്രസ് നേതാവ് കെ.മുരളീധരന്. ഒപ്പം പാര്‍ട്ടി വിട്ട് ബിജെപിയില്‍ ചേര്‍ന്ന ടോം വടക്കനെതിരെയും മുരളീധരന് ശക്തമായ വിമര്‍ശനം നടത്തി. വടക്കനെക്കൊണ്ട് കോണ്‍ഗ്രസിനെക്കൊണ്ട് ഒരു ഉപയോഗവും ഉണ്ടായിട്ടില്ല. കോണ്‍ഗ്രസ് കണ്ടം ചെയ്ത ആളാണ് വടക്കനെന്ന് ബിജെപിക്ക് പിന്നെ മനസിലാവുമെന്നാണ് മുരളീധരന് പറഞ്ഞത്. പുള്ളി പറയുന്നത് മലയാളമാണോ ഇംഗ്ലീഷാണോ എന്നു പോലും മനസ്സിലാവില്ല എന്നും മുരളീധരന് പറഞ്ഞു.
മണ്ഡലത്തിലോ ബൂത്തിലോ പ്രവര്‍ത്തിച്ച് പരിചയ സിദ്ധിയും വടക്കനില്ലെന്നും 2009 ല്‍ തൃശൂരില്‍ നിന്ന് മല്‍സരിക്കാന്‍ സ്വയം തയ്യാറായ ആളാണ് വടക്കന്‍ അന്ന് ജില്ലയിലെ പ്രവര്‍ത്തകര്‍ ഒന്നടങ്കം വേണ്ടെന്ന് പറഞ്ഞതിനാലാണ് വടക്കാന്‍ സ്ഥാനാര്‍ത്ഥിയാവാതെ പോയതെന്നും കെ.മുരളീധരന് പറഞ്ഞു.
Post Your Comments