ലക്നോ: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമർശനവുമായി എസ്പി അധ്യക്ഷന്‍ അഖിലേഷ് യാദവ്. മോദി സര്‍ക്കാര്‍ പരസ്യത്തിനു മാത്രം പണം ചെലവഴിക്കുന്നുവെന്ന് അദ്ദേഹം വിമർശിച്ചു. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് പോലും വേതനം ലഭിക്കുന്നില്ല. ഈ സര്‍ക്കാരിനെ എപ്പോഴാണ് തുരത്തുകയെന്ന് കര്‍ഷകരും തൊഴിലാളികളും വ്യവസായികളും ചോദിക്കുന്നു. മാറ്റത്തിനുള്ള സമയമായിരിക്കുന്നു. ഇന്ത്യയ്ക്കു ഒരു പ്രധാനമന്ത്രിയാണ് ആവശ്യമെന്നും ഒരു പരസ്യ മന്ത്രി വേണ്ടെന്നും അഖിലേഷ് പറഞ്ഞു.
Post Your Comments