Latest NewsKerala

കോട്ടയത്തെ സീ​റ്റ് ത​ര്‍​ക്കം; വിട്ടുവീഴ്ചയ്ക്കില്ലെന്ന് റോ​ഷി അ​ഗ​സ്റ്റി​ന്‍

തൊ​ടു​പു​ഴ : ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കോട്ടയത്തെ സീ​റ്റ് സംബന്ധിച്ച് കേ​ര​ളാ കോ​ണ്‍​ഗ്ര​സ്-​എ​മ്മിൽ നടക്കുന്ന ത​ര്‍​ക്ക​ത്തി​ല്‍ വി​ട്ടു​വീ​ഴ്ച​യി​ല്ലാ​തെ മാ​ണി വി​ഭാ​ഗം. ച​ര്‍​ച്ച​ക​ള്‍​ക്കു ശേ​ഷ​മാ​ണ് കോ​ട്ട​യ​ത്തു സ്ഥാ​നാ​ര്‍​ഥി​യെ നി​ര്‍​ണ​യി​ച്ച​തെ​ന്ന് റോ​ഷി അ​ഗ​സ്റ്റി​ന്‍ എം​എ​ല്‍​എ പ​റ​ഞ്ഞു. സ്ഥാ​നാ​ര്‍​ഥി നി​ര്‍​ണ​യ കാ​ര്യ​ത്തി​ല്‍ കോ​ണ്‍​ഗ്ര​സ് ഇ​ട​പെ​ട്ട​താ​യി അ​റി​യി​ല്ല.

നിലവിൽ തോ​മ​സ് ചാ​ഴി​കാ​ട​ന്‍ പ്ര​ചാ​ര​ണ​വു​മാ​യി മു​ന്നോ​ട്ടു പോ​കും. പ​രാ​ജ​യ ഭീ​തി​യി​ല്ലെ​ന്നും റോ​ഷി അ​ഗ​സ്റ്റി​ന്‍ കൂ​ട്ടി​ച്ചേ​ര്‍​ത്തു. പി.​ജെ. ജോ​സ​ഫു​മാ​യി പാ​ര്‍​ട്ടി ചെ​യ​ര്‍​മാ​ന്‍ സം​സാ​രി​ച്ച​താ​ണ്. പാ​ര്‍​ട്ടി​യി​ലെ എ​ല്ലാ ഘ​ട​ക​ങ്ങ​ളി​ലും മ​തി​യാ​യ ആ​ലോ​ച​ന​ക​ള്‍ ന​ട​ത്തി​യ ശേ​ഷ​മാ​ണ് സ്ഥാ​നാ​ര്‍​ഥി​യെ പ്ര​ഖ്യാ​പി​ച്ച​തെ​ന്നും റോ​ഷി വ്യ​ക്ത​മാ​ക്കി.പ്രശനപരിഹാരത്തിന് ഇനിയും ചർച്ച നടത്തുന്നതിൽ തെറ്റില്ലെന്ന് റോഷി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button