KeralaLatest News

അക്രമരാഷ്ട്രീയത്തിലൂടെ അധികാരത്തില്‍ തുടരാമെന്ന് സി.പി.എം കരുതേണ്ടെന്ന് രാഹുല്‍ ഗാന്ധി

കോഴിക്കോട്: അക്രമരാഷ്ട്രീയത്തിലൂടെ അധികാരത്തില്‍ തുടരാമെന്ന് സി.പി.എം കരുതേണ്ടെന്ന് വ്യക്തമാക്കി രാഹുല്‍ ഗാന്ധി. കോഴിക്കോട് നടന്ന ജനമഹാറാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. അക്രമത്തില്‍ മാത്രമാണ് സി.പി.എമ്മിന്റെ ശ്രദ്ധ. സി.പി.എമ്മും ബി.ജെ.പിയും എല്ലാകാലത്തും അക്രമത്തെ പ്രോത്സാഹിപ്പിക്കുകയാണ് ചെയ്തത്. സുന്ദരന്‍മാരായ രണ്ട് ചെറുപ്പക്കാരെയാണ് കൊലപ്പെടുത്തിയത്. അക്രമത്തിലൂടെ അധികാരത്തില്‍ തുടരാമെന്ന് എല്ലാ കാലവും സി.പി.എം കരുതേണ്ട. ഞാന്‍ നീതിയില്‍ വിശ്വസിക്കുന്നു. അവര്‍ക്ക് നീതി ലഭിക്കുക തന്നെ ചെയ്യുമെന്നും രാഹുൽ പറയുകയുണ്ടായി.

തൊഴില്‍ സൃഷ്ടിക്കുന്നതിനൊന്നും സി.പി.എമ്മിന് താത്പര്യമില്ല. അക്രമം മാത്രമാണ് അവരുടെ പാത. തങ്ങളുടെ പ്രത്യയശാസ്ത്രം പൊള്ളയാണെന്ന് തിരിച്ചറിയാന്‍ അവര്‍ക്ക് കുറച്ചുകാലം കൂടി വേണ്ടിവരും.അതേസമയം തന്റെ മനസ്സില്‍ ഉള്ളത് ജനങ്ങളോട് പറയുക മാത്രമല്ല ജനങ്ങളുടെ മനസറിയാനും അവരെ കേള്‍ക്കാനും അതനുസരിച്ച്‌ പ്രവര്‍ത്തിക്കാനും പ്രധാനമന്ത്രിക്ക് സാധിക്കണമെന്നും രാഹുല്‍ പറഞ്ഞു. ജനം തന്നെ എങ്ങനെ കാണുന്നു എന്ന് അദ്ദേഹത്തിന് മനസിലാക്കാന്‍ സാധിക്കുന്നില്ലെന്നും രാഹുൽ പറയുകയുണ്ടായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button