ന്യൂ ഡല്‍ഹി: പൊതുയോഗങ്ങളും പ്രചരണ റാലികളുമായി രാജ്യമാകെ പോരാട്ടം നയിക്കാന്‍ തയ്യാറെടുക്കുന്ന പ്രിയങ്ക ഗാന്ധി ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലും ചുവടുറപ്പിക്കുകയാണ്.
ഫെബ്രുവരി 11 ാം തിയതി ട്വിറ്ററില്‍ അക്കൗണ്ട് തുടങ്ങിയ പ്രിയങ്ക കൃത്യം ഒരുമാസം പിന്നിടുമ്പോള്‍ ട്വീറ്റുകളുമായി കളം നിറയുകയാണ്. സബര്‍മതി ആശ്രമം സന്ദര്‍ശിച്ചതിന്റെ വിവരങ്ങള്‍ പങ്കുവച്ചായിരുന്നു കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയുടെ സോഷ്യല്‍ മീഡിയ അരങ്ങേറ്റം. മഹാത്മ ഗാന്ധിയുടെ വചനങ്ങള്‍ ഏറ്റുപറഞ്ഞുള്ള ആദ്യ ട്വീറ്റിന് വലിയ സ്വീകാര്യതയാണ് ലഭിച്ചത്. രാഷ്ട്രീയമായ പോരാട്ടവും എതിരാളികള്‍ക്കെതിരായ ആക്രമണവും ഒന്നും തുടങ്ങിയിട്ടില്ല. എന്നാല്‍ വരും നാളുകളില്‍ ബിജെപിക്കും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുമെതിരെയുള്ള ആക്രമണം പ്രിയങ്ക തുടങ്ങുമോയെന്നാണ് കണ്ടറിയേണ്ടത്.
ഒന്നരപതിറ്റാണ്ടിലേറെ നീണ്ടു നിന്ന അനിശ്ചിതത്വത്തിന് വിരാമമിട്ടുകൊണ്ടായിരുന്നു പ്രിയങ്ക ഗാന്ധിയുടെ രാഷ്ട്രീയ പ്രവേശനം. കോണ്‍ഗ്രസ് പ്രവര്‍ത്തകരെ സംബന്ധിച്ചടുത്തോളം പ്രിയങ്കയുടെ വരവ് നല്കിയ ആവേശം ചെറുതല്ല. നിര്‍ണായകമായ പൊതുതെരഞ്ഞെടുപ്പ് യുദ്ധത്തില്‍ രാഹുല്‍ഗാന്ധി പട നയിക്കുമ്പോള്‍ കരുത്ത് പകരുകയാണ് പ്രിയങ്ക. ഉത്തര്‍പ്രദേശിന് പുറത്ത് ആദ്യ തെരഞ്ഞെടുപ്പ് പ്രചരണയോഗത്തില്‍ പങ്കെടുത്ത പ്രിയങ്ക രാജ്യശ്രദ്ധയാകര്‍ഷിക്കുകയാണെന്നതില്‍ എതിരാളികള്‍ക്ക് പോലും എതിരഭിപ്രായമുണ്ടാകില്ല. മോദിയുടെ തട്ടകമായ ഗുജറാത്തില്‍ തികഞ്ഞ പക്വതയാര്‍ന്ന വെല്ലുവിളിയാണ് അവര്‍ നടത്തിയതെന്ന വിലയിരുത്തലാണ് രാഷ്ട്രീയ കേന്ദ്രങ്ങള്‍ പങ്കുവയ്ക്കുന്നത്.
നേരത്തെ ഒരു ട്വീറ്റ് പോലും ഇടുന്നതിന് മുന്‍പേ വേരിഫൈഡ് ആയി പ്രിയങ്കയുടെ അക്കൗണ്ട് വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. അക്കൗണ്ട് തുറന്ന് ആദ്യ മണിക്കൂറില്‍ തന്നെ കാല് ലക്ഷത്തിലധികം ആളുകള്‍ പിന്തുടര്ന്ന് എത്തുകയും ചെയ്തിരുന്നു. രണ്ടര ലക്ഷത്തിലധികം പേരാണ് ഒരു മാസം കൊണ്ട് പ്രിയങ്കയെ പിന്തുടരുന്നത്. അതേസമയം എട്ട് പേരെയാണ് പ്രിയങ്ക പിന്തുടരുന്നത്. കോണ്‍ഗ്രസിന്റെ ഔദ്യോഗിക അക്കൗണ്ട്, രാഹുല്‍ ഗാന്ധി, സച്ചിന് പൈലറ്റ്, അഹമ്മദ് പട്ടേല്‍, ജ്യോതിരാതിഥ്യ സിന്ധ്യ, അശോഖ് ഘലോട്ട്, രണ്‍ദീപ് സിങ്ങ്, സുഷ്മിത ദേവ് എന്നിവരെയാണ് പ്രിയങ്ക പിന്തുടരുന്നത്.
Post Your Comments