Latest NewsKerala

ഇരട്ടക്കൊലക്കേസ് ; പോലീസ് ആദ്യം കണ്ടെത്തിയ ആയുധങ്ങൾ ഡമ്മിയെന്ന് റിപ്പോർട്ട്

കാസർകോട് : കാസർകോട് രണ്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകർ കൊല്ലപ്പെട്ട സംഭവത്തിൽ പോലീസ് ആദ്യം കണ്ടെത്തിയ ആയുധങ്ങൾ ഡമ്മിയെന്ന് ഫോറൻസിക് റിപ്പോർട്ട്. എന്നാല്‍ രണ്ടാം ഘട്ട തെളിവെടുപ്പിനിടെ കണ്ടെത്തിയ രണ്ടു വടിവാളുകള്‍ കൊണ്ട് മരണകാരണമായ മുറിവുകള്‍ ഉണ്ടാക്കാന്‍ കഴിയുമെന്നും റിപ്പോർട്ടിൽ പറയുന്നു.

കേസിലെ മുഖ്യപ്രതി സിപിഎം പ്രവർത്തകൻ പീതാംബരന്റെ മൊഴിയുടെ അടിസ്ഥാത്തിലാണ് കല്ല്യോട്ടെ പൊട്ടക്കിണറ്റില്‍ നിന്ന് ഇരുമ്പുദണ്ഡുകളും, തുരുമ്പിച്ച പിടിയില്ലാത്ത ഒരു വടിവാളും പോലീസ് കണ്ടെത്തിയത്. എന്നാൽ ഫോറൻസിക് പരിശോധനയിൽ ഈ ആയുധങ്ങൾകൊണ്ട് പോസ്റ്റുമാർട്ടത്തിൽ പറയുന്നപോലെയുള്ള മുറിവ് ഉണ്ടാക്കാൻ കഴിയില്ലെന്ന് തെളിഞ്ഞു.

അതേസമയം ഈ ആയുധങ്ങളിൽ നിന്ന് രക്തക്കറ കണ്ടെത്തിയിരുന്നു. ഇത് എങ്ങനെ വന്നുവെന്ന് പോലീസിന് ആശയക്കുഴപ്പം സൃഷ്ടിച്ചിരിക്കുകയാണ്.എന്നാല്‍ രണ്ടാമത് നടത്തിയ തെളിവെടുപ്പില്‍ പ്രതികള്‍ കാണിച്ചുകൊടുത്ത രണ്ടു വടിവാളുകള്‍ കൊണ്ട് മരണകാരണമായ മുറിവുകള്‍ ഉണ്ടാക്കാന്‍ കഴിയുമെന്നും പോലീസ് സര്‍ജന്‍ അന്വഷണസംഘത്തിന് സൂചന നല്‍കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button