ദമ്മാം: ഇന്ത്യയിൽ വനിതകൾക്ക് നൽകുന്ന ഏറ്റവും പരമോന്നതബഹുമതിയായ “നാരി ശക്തി പുരസ്‌കാരം” , ഇന്ത്യൻ പ്രസിഡന്റിന്റെ കൈയ്യിൽ നിന്നും വാങ്ങി മടങ്ങിയെത്തിയ, നവയുഗം സാംസ്ക്കാരികവേദി കേന്ദ്രകമ്മിറ്റി വൈസ് പ്രസിഡന്റ് മഞ്ജു മണിക്കുട്ടന്, നവയുഗം കുടുംബവേദി ദമ്മാം ഇന്റർനാഷണൽ എയർപോർട്ടിൽ സ്വീകരണം നൽകി.നവയുഗം ജീവകാരുണ്യവിഭാഗം കൺവീനർ ഷിബുകുമാർ, നവയുഗം കോബാർ മേഖല സെക്രട്ടറി അരുൺ ചാത്തന്നൂർ, കുടുംബവേദി നേതാക്കളായ ദിലീപ്, ശരണ്യ, മീനു അരുൺ എന്നിവരുടെ നേതൃത്വത്തിലാണ് സ്വീകരണം നൽകിയത്.
സ്ത്രീശാക്തീകരണത്തിന് നടത്തിയ പ്രവർത്തനങ്ങൾക്ക് തെരഞ്ഞെടുക്കപ്പെട്ടവർക്ക്, കേന്ദ്ര വനിതാ, ശിശുക്ഷേമ മന്ത്രാലയമാണ് “നാരി ശക്തി പുരസ്‌കാരം”, എല്ലാ വർഷവും വനിതാദിനമായ മാർച്ച് 8ന് നൽകുന്നത്. സൗദി അറേബ്യയുടെ കിഴക്കൻ പ്രവിശ്യയിൽ ഇന്ത്യക്കാരായ വനിതകൾക്കും, വീട്ടുജോലിക്കാരികൾക്കും വേണ്ടി നടത്തിയ ജീവകാരുണ്യപ്രവർത്തനങ്ങളെ പരിഗണിച്ചാണ് മഞ്ജു മണിക്കുട്ടന് 2018 ലെ “നാരി ശക്തി പുരസ്‌കാരം നൽകിയത്. ഇത്തവണ പുരസ്‌ക്കാരജേതാക്കളായ 42 പേരിൽ, വിദേശരാജ്യത്തു നിന്നുള്ള ഏകവനിതയായിരുന്നു മഞ്ജു മണിക്കുട്ടൻ.
Post Your Comments