KeralaLatest News

തിരുവനന്തപുരത്ത് യുവാവിനെ തട്ടിക്കൊണ്ടുപോയി മൃഗീയമായി കൊലപ്പെടുത്തിയത് – 5 പേര്‍ അറസ്റ്റില്‍

തിരുവനന്തപുരം:  കരമനയില്‍ യുവാവിനെ തട്ടിക്കൊണ്ട് പോയി ക്രൂരമര്‍ദ്ദനത്തിന് ഇരയാക്കി കൊലപ്പെടുത്തിയ കേസില്‍ 5 പേരുടെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തി. കിരണ്‍ കൃഷ്ണന്‍ (ബാലു ), മുഹമ്മദ് റോഷന്‍, അരുണ്‍ ബാബു, അഭിലാഷ്, രാം കാര്‍ത്തിക് എന്നിവരാണ് പിടിയിലായയിരിക്കുന്നത്. എട്ട് പേരെ ഇനിയും പിടികൂടാനുണ്ടെന്ന് പോലീസ് അറിയിച്ചു. പ്രതികളെല്ലാം ക്രിമിനല്‍ പശ്ചാത്തലമുള്ളവരും ലഹരിക്കടിമകളാണെന്നും തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണര്‍ പറഞ്ഞു. .

ഉത്സവത്തിനിടെയുണ്ടായ തര്‍ക്കം പ്രതികാരത്തിന് ഇടവരുത്തിയതായും കൊലപാതകത്തിലേക്ക് നയിച്ചതായും കേസന്വേഷണത്തില്‍ പോലീസിന് വീഴ്ച സംഭവിച്ചിട്ടില്ലെന്നും കമ്മീഷണര്‍ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി. മാര്‍ച്ച്‌ 11 ന് വൈകിട്ട് നാലരയ്ക്കാണ് അനന്തു ഗിരീഷിനെ പ്രതികള്‍ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയത്. കൊച്ചിറവിള ക്ഷേത്ര ഉത്സവത്തിനിടെ ഇരുവിഭാഗങ്ങള്‍ തമ്മിലുണ്ടായ സംഘര്‍ഷമാണ് കൊലപാതകത്തിന് കാരണമായതായി പോലീസ് പറയുന്നത്.

കരിക്ക്, കല്ല്, കമ്ബ് തുടങ്ങിയവ ഉപയോഗിച്ച് പ്രതികള്‍ മൃഗീയമായി മര്‍ദ്ദിച്ചതായും മാത്രമല്ല മര്‍ദ്ദനത്തില്‍ യുവാവിന്‍റെ തലച്ചോര്‍ വരെ തകര്‍ന്നതായും. സിഗരറ്റ് കുറ്റിക്കും ഉപദ്രവം ഉണ്ടായതായി റിപ്പോര്‍ട്ടുകളുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button