Life Style

അച്ഛന്‍ വിദേശത്തുള്ള കുട്ടികളെ വളര്‍ത്തുന്ന അമ്മമാര്‍ അറിയാന്‍

അച്ഛനമ്മമാര്‍ ഒരുമിച്ചു നിന്ന്, അവരുടെ കരുതലും സ്‌നേഹവും ഒരുപോലെ പകര്‍ന്നു നല്‍കിയാണ് കുട്ടികളെ വളര്‍ത്തേണ്ടത്.കുട്ടികളുടെ സ്വഭാവ രൂപീകരണത്തിലും കഴിവുകളിലുമെല്ലാം ഇത് പ്രതിഫലിക്കുകയും ചെയ്യും. എന്നാല്‍ ഇന്നത്തെ സാമ്പത്തിക സാമൂഹിക സാഹചര്യങ്ങള്‍ വിലയിരുത്തുമ്പോള്‍ അച്ഛനമ്മമാര്‍ക്ക് എല്ലായ്‌പ്പോഴും മക്കളുടെ കൂടെ നില്‍ക്കാന്‍ കഴിഞ്ഞു എന്ന് വരില്ല. പ്രത്യേകിച്ച് അച്ഛന്മാര്‍ക്ക്. വിദേശത്ത് ജോലി തേടിപ്പോകുന്ന അച്ഛന്മാര്‍ ഒരുപക്ഷെ ഏറ്റവും കൂടുതല്‍ മിസ് ചെയ്യുന്നത് മക്കളെ ആയിരിക്കും.

എന്നാല്‍ വളരുന്ന കാലഘട്ടത്തില്‍ അച്ഛന്മാര്‍ കൂടെയില്ല എന്നത് കാരണം മക്കള്‍ക്ക് ഈ വിഷമം മനസിലായി എന്ന് വരില്ല. ഈ അവസ്ഥയില്‍ അച്ഛനെയും മക്കളെയും പരസ്പരം ഇണക്കത്തില്‍ നിര്‍ത്തുക എന്നത് അമ്മമാര്‍ക്കും വീട്ടുകാര്‍ക്കും മുന്നിലുള്ള ഉത്തരവാദിത്വമാണ്. വിദേശത്തു നിന്നും അവധിക്കായി നാട്ടിലെത്തുന്ന അച്ഛനോട് നാട്ടില്‍ വളരുന്ന മക്കള്‍ക്ക് ഒരു അറ്റാച്ച്‌മെന്റ് ഇല്ല എന്നത് നാം സ്ഥിരം കേള്‍ക്കുന്ന പരാതിയാണ്. ഈ അവസ്ഥ മറികടക്കണമെങ്കില്‍ അമ്മയുടെ ഭാഗത്ത് നിന്നും ചില ബുദ്ധിപൂര്‍വമായ ഇടപെടലുകള്‍ ഉണ്ടായേ തീരൂ

1. അച്ഛന്റെ അസാന്നിധ്യം കുട്ടികളെ അറിയിക്കാതിരിക്കുക എന്നതാണ് പ്രധാനം. ഇത് ടെക്നോളജിയുടെ കാലമാണ്. സ്‌കൈപ്പ് വഴിയും മറ്റും വീഡിയോ കോളിങ് നടത്തി എന്ന് അച്ഛനുമായി വിശേഷം പങ്കുവയ്പ്പിക്കണം. കുട്ടികളുടെ പഠനം, കൂട്ടുകാരുടെ വിശേഷം തുടങ്ങിയ കാര്യങ്ങള്‍ അമ്മയോട് പറയുന്നത് പോലെ തന്നെ അച്ഛനോട് പറയാനും അവസരമുണ്ടാക്കണം.

2. അച്ഛനും അമ്മയും കുട്ടിയും ചേര്‍ന്ന് വേണം വിഡിയോ കോളിങ് നടത്താന്‍. അച്ഛനും അമ്മയും ഒപ്പമുണ്ട് എന്ന വിചാരം കുട്ടികള്‍ക്ക് നല്‍കാന്‍ ഇത് സഹായിക്കും.

3. പഠനം, വസ്ത്രം, കളിപ്പാട്ടം എന്ന് വേണ്ട കുട്ടിയുമായി ബന്ധപ്പെട്ട എന്ത് കാര്യത്തില്‍ തീരുമാനം എടുക്കുമ്പോഴും അച്ഛന്റെ കൂടി അഭിപ്രായം മുഖവിലയ്ക്ക് എടുക്കണം. അച്ഛന് തന്റെ കാര്യത്തില്‍ ശ്രദ്ധയുണ്ടെന്ന തോന്നല്‍ കുട്ടിക്കുണ്ടാവണം.

4. അത് പോലെ തന്നെ വാട്‌സാപ്പ് വഴി കുട്ടിക്ക് മാത്രമായി പാട്ടുകള്‍ പാടി അയക്കുക, ഓഡിയോ സന്ദേശമയക്കുക തുടങ്ങിയ കാര്യങ്ങള്‍ അച്ഛന്‍ അടുത്തില്ല എന്ന തോന്നലിനെ ഒഴിവാക്കും.

5. അച്ഛന്‍ നാട്ടിലെത്തുമ്പോള്‍ ചെയ്യുന്ന കാര്യങ്ങളെ പറ്റി കുട്ടിയോട് സംസാരിക്കുക, അച്ഛന്‍ നാട്ടിലെത്താന്‍ കാത്തിരിക്കുന്നതിനു അതൊരു കാരണമാകും.

6. അത് പോലെ തന്നെ അച്ഛന്റെ ഇഷ്ടാനിഷ്ടങ്ങള്‍ കുട്ടികളുമായി പങ്കുവയ്ക്കാന്‍ ശ്രമിക്കുക.

7. എന്താവശ്യപ്പെട്ടാലും പണം നല്‍കി വാങ്ങിത്തരുന്ന ആളാണ് വിദേശത്ത് ജോലി ചെയ്യുന്ന അച്ഛന്‍ എന്ന ധാരണ കുട്ടികളില്‍ ഉണ്ടാക്കരുത്. എന്ത് കാര്യത്തിലും മിതത്വം വേണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button