Latest NewsIndia

ഇത് വായിച്ച് കഴിയുമ്പോള്‍ നിങ്ങള്‍ പറയും…. ഇന്‍റര്‍നെറ്റ് അത്ര മോശക്കാരനല്ലെന്ന് !!

ജീ വിതം ഇത്തിരി പഠിച്ചവര്‍ പറയും.. ആ ചെക്കന്‍ ഏത് നേരവും മൊബെെലില്‍ കളിക്കുന്നു. ജീവിതം നശിപ്പിക്കുന്നു എന്നൊക്കെ.. ഇതൊക്കെ ഒരു പക്ഷേ ഇന്‍റര്‍നെറ്റ് എന്ന മാധ്യമത്തിനെ ചീത്ത പേര് കേല്‍പ്പിക്കുന്നതാണ് ചിലര്‍ ഈ മാധ്യമത്തിനെ ദുരുപയോഗം ചെയ്യപ്പെടുന്നത്. എന്നാല്‍ ഇതിനൊക്കെ അപവാദമായി ഇന്‍റര്‍നെറ്റ് എന്ന മാധ്യമം എങ്ങനെയാണ് മനുഷ്യജീവിതത്തിന്‍റെ നിലവാരം ഉയര്‍ത്തിയത് എന്ന് അറിയുമ്പോള്‍ ഇന്‍റര്‍നെറ്റിന്‍റെ ഈ ചെറിയ പരിമിതികളെ നമ്മള്‍ കണ്ടില്ലെന്ന് നടിക്കും. എന്നിട്ട് പറയും ഈ ഇന്‍റര്‍നെറ്റ് അത്ര മോശക്കാരനല്ലല്ലോ എന്ന്…..

പറ‍ഞ്ഞ് വരുന്നത് രണ്ട് കുഗ്രാമങ്ങളെ കുറിച്ചാണ്… ഇന്ത്യയിലെ അങ്ങ് അകലെയായി വെറും തരിശായി കിടക്കുന്ന രണ്ട് കുഗ്രാമങ്ങള്‍..ആ കുഗ്രമങ്ങളെ കുറിച്ച് പുറം ലോകം ഇന്നറിഞ്ഞത് ടെെംസ് ഓഫ് ഇന്ത്യ നടത്തിയ ഒരു അന്വേഷണത്തിലൂടെയാണ്. അബ്ദുല്ലാപൂര്‍, ഉത്തരാഖണ്ഡ് എന്നീ രണ്ട് ഇടങ്ങിലെ കുഗ്രാമത്തിലൂടെ ടെെം ഓഫ് ഇന്ത്യയുടെ പ്രതിനിധികള്‍ യാത്ര തിരിച്ചപ്പോള്‍ മനസിലായത് ഇന്‍റര്‍നെറ്റിന്‍റെ ബൃഹത്തായ സാധ്യതകളെ കുറിച്ചാണ് .. മനുഷ്യന്‍റെ ജീവിതം വിജയകരമാക്കുന്നതിന് ഈ ഇന്‍റര്‍നെറ്റ് എന്ത് വലിയ സ്വാധീനമാണ് ചെലുത്തുന്നതെന്നാണ്…

ടെെംസ് ഓഫ് ഇന്ത്യയുടെ പ്രതിനിധികള്‍ ആദ്യം സഞ്ചരിച്ചത് അബ്ദുല്ലാപൂരെന്ന കുഗ്രാമത്തിലൂടെയാണ്. ദില്ലിയില്‍ നിന്നും 80 കിലോമീറ്റര്‍ അകലെയുള്ള മീററ്റ് ഗ്രാമത്തിലെ തരിശ് പ്രദേശമാണ് അബ്ദുല്ലാപൂര്‍. ഇവിടുത്തെ ഗ്രാമവാസിയും കൃഷിക്കാരനുമായ ചൗധരി കല്ലു അബ്ബാസി പറയുന്നത് കൃഷിക്കാരനായ താന്‍ ഇതിനെ പറ്റിയുളള വിവരങ്ങള്‍ മനസിലാക്കിയിരുന്നത് വല്ലപ്പോഴും ഗ്രാമത്തിലെത്തുന്ന ജില്ലാ അധികാരികളിലൂടെയായിരുന്നു. എന്നാല്‍ ആ സ്ഥിതി ഇന്ന് മാറിയിരിക്കുകയാണ്. കൃഷിക്ക് ചേര്‍ക്കേണ്ട വളത്തിന്‍റെയും കീടനാശിനികളുടേയും മറ്റും അളവിനെക്കുറിച്ച് ഇനിക്ക് ഇന്ന് വലിയ ബോധ്യമുണ്ട്. മാത്രമല്ല, വിളകളുടെ വിപണി നിരക്ക് അറിയാനും ഇന്റര്‍നെറ്റ് വഴി സാധിച്ചു . ഇതെല്ലാം കല്ലുവിന്‍റെ മക്കളുടെ മൊബെെലിലൂടെയുളള ഇന്‍റര്‍നെറ്റിലൂടെയാണ് സാധ്യമായത്.ഈ കാര്യങ്ങളെല്ലാം നേരത്തെ ഞങ്ങള്‍ക്ക് അസാധ്യമായിരുന്നുവെന്നും കല്ലു എന്ന സാധാരണക്കാരനായ കൃഷിക്കാരന്‍ പറയുന്നു.

ഇതില്‍ നിന്ന് തെല്ലിട വ്യത്യാസമില്ലാതെയുളളതാണ് ഉത്തരാഖണ്ഡില്‍ നിന്നും മാധ്യമ പ്രതിനിധികള്‍ക്ക് ലഭിച്ചത്. അവിടെ ഒരു കുഗ്രാമത്തിലെ അജയ് ഭട്ടെന്ന ഒരു സാധാരണക്കാരന്‍ എങ്ങനെയാണ് വലിയ ഹോം സ്റ്റേ ശൃംഖലയുടെ ഉടമയായത് എന്നതിനെ കുറിച്ചുളള വലിയ ഒരു ഫ്ലാഷ് ബാക്ക് കഥയാണ് കാത്തിരുന്നത്. വര്‍ഷങ്ങള്‍ക്ക് മുന്നേ ഉത്തരാഖ‍ണ്ഡിലെ ജോഷിമാത്ത് എന്ന കുഗ്രാമത്തില്‍ കനേഡിയയില്‍ നിന്നുള്ള ദമ്ബതികള്‍ എത്തി. ഹോട്ടലില്‍ താമസിക്കാന്‍ തയ്യാറാകാതിരുന്ന അവര്‍ ഹോം സ്റ്റേക്കായി അലഞ്ഞു. ഒടുവില്‍ ഭട്ടിന്‍റെ മുന്നിലും എത്തിപ്പെട്ടു.

ഭട്ടിനോട് ദമ്പതികള്‍ ആവശ്യം അറിയിച്ചു.എന്നാല്‍ ഹോം സ്റ്റേ എന്താണ് എന്നൊന്ന് പോലും ഭട്ടിന് അറിയില്ലായിരുന്നു. എന്തായാലും തന്‍റെ വീടിന്‍റെ ഒരു മുറി അവര്‍ക്കായി അനുവദിച്ചു. തുടര്‍ന്ന് ഇവര്‍ തിരികെ പോയതിന് ശേഷം ഭട്ടിന്‍റെ മൊബെെലിലേക്ക് മുറി വേണമെന്ന ആവശ്യവുമായി കോളുകള്‍ ഒഴുകാന്‍ തുടങ്ങി. ഇതെങ്ങനെ സംഭവിച്ചു എന്ന് ഭട്ട് ആശ്ചര്യപ്പെട്ടു.എന്തായാലും ഭട്ട് വിളിക്കുന്നവര്‍ക്കെല്ലാം സൗകര്യമൊരുക്കി നല്‍കി. ഇപ്പോള്‍ ഹോംസ്റ്റേ ബിസിനസ് അഭിവൃദ്ധിപ്പെട്ട് ഇന്ന് വലിയ ഒരു ഹോം സ്റ്റേ ശൃംഖലയുടെ തന്നെ ഉടമയാണ്.ജീവിതവും അഭിവൃന്ദിപ്പെട്ടു. പക്ഷേ ഒരു സംശയം മാത്രം ഭട്ടിന്‍റെ മുന്നില്‍ അവശേഷിക്കികയായിരുന്നു.എങ്ങനെയാണ് തന്‍റെ ഫോണിലേക്ക് ഇത്രയും ആവശ്യക്കാര്‍ തേടിയെത്തിയത്. ഒടുവില്‍ ആ സസ്പെന്‍സിന് അന്ത്യം കുറിച്ചുകൊണ്ട് ഭട്ടിന്‍റെ ഫോണിലേക്ക് ആ വിളി വന്നു. ആ വിളിയുടെ മറുതലക്കല്‍ ഇരുന്നയാളാണ് ഇന്ന് ഭട്ടിനെ ഈ നിലക്ക് എത്തിച്ചത്. അത് മറ്റാരുമല്ല അന്ന് ഹോം സ്റ്റേ തേടിയെത്തിയ ആ കനേഡിയന്‍ ദമ്പതികള്‍ തന്നെ. ദമ്പതികള്‍ ഉത്തരാഖണ്ഡിനെക്കുറിച്ചും അവിടുത്തെ ഭട്ടിന്‍റെ വീടിനെക്കുറിച്ചും ഇന്‍റര്‍നെറ്റില്‍ റിവ്യു (അഭിപ്രായം) കുറിച്ചതിനെ തുടര്‍ന്നായിരുന്നു ഭട്ടിന്‍റെ വീട് തേടി ഇത്രയും ആളുകള്‍ എത്തിച്ചേര്‍ന്നത് എന്ന സത്യം അങ്ങനെയാണ് ഭട്ട് മനസിലാക്കുന്നത്.

ഇന്ന് ആ കുഗ്രാമത്തിലെ കൃഷികൊണ്ട് മാത്രം ഉപജീവനം നടത്തിയിരുന്നവര്‍ ഇന്ന് പലരും വലിയ ഹോംസ്റ്റേകളുടെ ഉടമകളാണ്. നിരവധി പേര്‍ക്കാണ് വിനോദ മേഖല ഉയര്‍ന്ന് വന്നതോടെ ജോലി ലഭിച്ചിരിക്കുന്നത്. 10 ഓളം പേര്‍ തന്നെ തന്‍റെ കീഴില്‍ ജോലി ചെയ്യുന്നതായി ഭട്ട് പറയുന്നു. ഈ രണ്ട് പേരുടെ ജീവിതത്തില്‍ ഇന്‍റര്‍നെറ്റ് മാറ്റി മറിച്ചത് പോലെ ഒത്തിരി പേരുടെ ജീവിത സാഹചര്യത്തിലും വിവരസാങ്കേതിക വിദ്യ പുതിയൊരു വിപ്ലവം സൃഷ്ടിച്ചുവെന്ന് അന്വേഷണ സംഘത്തിന് മനസിലായി…

ഇനി പറയൂ ..ഇന്‍റര്‍നെറ്റ് അത്ര നിസാരക്കാരനാണോ….!!!!!

shortlink

Related Articles

Post Your Comments

Related Articles


Back to top button