ദുബായ് : യുഎഇയിലെ വിവിധ ഇടങ്ങളിൽ ഇന്ന് പുലർച്ചെ കനത്ത മൂടൽമഞ്ഞ് അനുഭവപെട്ടു. ദൂരക്കാഴ്ച കുറഞ്ഞതിനാൽ പലയിടത്തും ചെറിയ വാഹനാപകടങ്ങളും,കനത്ത ഗതാഗത സ്തംഭനവും രൂപപ്പെട്ടു. എല്ലാ എമിറേറ്റുകളിലും മൂടൽ മഞ്ഞുണ്ടായിരുന്നെങ്കിലും കിഴക്കൻ എമിറേറ്റുകളിൽ ഇതു ശക്തമായിരുന്നു.
ദൂരക്കാഴ്ച 200 മീറ്ററിലും താഴെയായിരുന്നു എന്നാണ് റിപ്പോർട്ട്. ദുബായിൽ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡ്, എമിറേറ്റ്സ് റോഡ‍് എന്നീ പ്രധാന പാതകളിൽ ഗതാഗത സ്തംഭനം രൂപപ്പെട്ടു.
ഇൗ റോഡുകളിൽ ഒന്നിലേറെ അപകടങ്ങളുമുണ്ടായെങ്കിലും ആർക്കും പരിക്കേറ്റതായി റിപ്പോർട്ട് ചെയ്തിട്ടില്ല. വാഹനമോടിക്കുന്നവർ വളരെ ജാഗ്രത പുലർത്തണമെന്നും നിശ്ചിത അകലം പാലിച്ച് പതുക്കെ വാഹനം ഓടിക്കണമെന്നും പൊലീസും ആർടിഎയും മുന്നറിയിപ്പ് നൽകി. അതോടൊപ്പം തന്നെ വെള്ളിയാഴ്ച രാജ്യത്ത് നേരിയതും ശക്തവുമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
Post Your Comments