ഇനി മെസേജുകളും മറ്റും കഷ്ടപ്പെട്ട് ഫോണില്‍ ടൈപ്പ് ചെയ്യേണ്ട. പകരം ഗൂഗിള്‍ കീബോര്‍ഡിനോട് പറഞ്ഞുകൊടുത്താല്‍ ഗൂഗിൾ തന്നെ അവ ടൈപ്പ് ചെയ്‌ത് തരുന്നതാണ്. ഓഫ്‌ലൈനായും ഇത് ഉപയോഗിക്കാവുന്നതാണ്. ഗൂഗിള്‍ വോയിസ് റെക്കഗ്‌നിഷന്‍ അടിസ്ഥാനപ്പെടുത്തിയാണ് ജി ബോര്‍ഡില്‍ പുതിയ സംവിധാനം ഒരുക്കിയിരിക്കുന്നത്. അമേരിക്കന്‍ ഇംഗ്ലീഷാണ് ജി ബോര്‍ഡിന്റെ അടിസ്ഥാന ഭാഷ. ആദ്യ ഘട്ടത്തില്‍ ഇംഗ്ലീഷില്‍ മാത്രമേ ഈ സംവിധാനം ഉണ്ടാകുകയുള്ളു. ശബ്‌ദത്തെ മൈക്കുകള്‍ അതിവേഗത്തില്‍ പിടിച്ചെടുത്ത ശേഷം ജി ബോര്‍ഡിലെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സംവിധാനം ശബ്ദങ്ങളെ കൃത്യമായ അക്ഷരങ്ങളായി കണ്‍വേര്‍ട്ട് ചെയ്യുകയാണ് ചെയ്യുന്നത്.
Post Your Comments