ബ്രസൽസ്: യൂറോപ്യൻ വ്യോമാതിർത്തിയിൽ പറക്കുന്നത് അപകട പശ്ചാത്തലത്തെ തുടർന്ന് യൂറോപ്യൻ യൂണിയൻ ബോയിംഗ് 737 മാക്സ് വിമാനങ്ങൾക്ക് കർശന വിലക്കേർപ്പെടുത്തി.
എന്നാൽ ഫ്രാൻസ് നേരത്തെ തന്നെ സമാന നിയന്ത്രണം പ്രഖ്യാപിച്ചിരുന്നു. ഇതിനു പിന്നാലെയാണ് യൂറോപ്യൻ യൂണിയണികാലമാനം വിലക്ക് ബാധകമാക്കിയിരിക്കുന്നത്. 157 പേർഎത്യോപ്യൻ എയർലൈൻ വിമാനം അപകടത്തിൽപ്പെട്ട് മരിച്ച പശ്ചാത്തലത്തിലാണ് ഇങ്ങനെയൊരു തീരുമാനം. സിംഗപ്പൂർ അടക്കമുള്ള രാജ്യങ്ങൾ നേരത്തെ ബോയിംഗ് 737 വിമാനങ്ങളെല്ലാം സർവീസിൽനിന്നു പിൻവലിക്കുകയും ചെയ്തിരുന്നു.
കൂടാെ ഓസ്ട്രേലിയ, ബ്രിട്ടൻ, ചൈന എന്നീ രാജ്യങ്ങളും ഈയിനത്തിൽപ്പെട്ട വിമാനങ്ങൾ സർവീസിൽനിന്നു പിൻവലിച്ചു കഴിഞ്ഞു. അപകടത്തിന്റെ പശ്ചാത്തലത്തിൽ ബ്രിട്ടൻ ഉൾപ്പെടെയുള്ള ഇരുപതു രാജ്യങ്ങൾ ഇത്തരം വിമാനങ്ങൾക്ക് വിലക്കേർപ്പെടുത്തിയിട്ടുണ്ട്.
Post Your Comments