വാഷിംഗ്ടണ്‍ : ബോയിംഗ് 737 മാക്സ് വിമാനങ്ങള്‍ക്കെതിരെ യുസ് നടപടിയെടുത്തു. പരിശോനയ്ക്കായി വിമാനങ്ങൾ അടിയന്തിരമായി നിലത്തിറക്കാന്‍ യുസ് ഉത്തരവിട്ടു. മാക്സ് 8 മാക്സ് 9 മോഡലുകളില്‍പ്പെട്ട എല്ലാ വിമാനങ്ങളിലും സുരക്ഷാ പരിശോധന നടത്താനാണ് ഉത്തരവ്.
യുഎസ് പൗരന്മാരുടെ ഉള്‍പ്പെടെ എല്ലാ ആളുകളുടെയും സുരക്ഷയാണ് തങ്ങളുടെ പ്രധാനപരിഗണനയെന്നും പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പറഞ്ഞു. ആഡിസ് അബാബയിലെ അപകടസ്ഥലത്തുനിന്നും ലഭിച്ച പുതിയ തെളിവുകളുടേയും ഉപഗ്രഹ ചിത്രങ്ങളുടെയും അടിസ്ഥാനത്തിലാണ് നടപടിയെന്ന് ഫെഡറല്‍ ഏവിയേഷന്‍ അധികൃതര്‍ അറിയിച്ചു.
157 പേര് മരിച്ച എത്യോപ്യന്‍ വിമാനദുരന്തത്തിനു പിന്നാലെ അപകടത്തില്‍പ്പെട്ട 737 മാക്സ് 8 മോഡല്‍ വിമാനങ്ങള്‍ക്കെതിരെ എല്ലാ രാജ്യങ്ങളും നടപടി സ്വീകരിച്ചിട്ടും യുഎസും ജപ്പാനും ഈ വിമാനങ്ങള്‍ പറക്കാന്‍ സുരക്ഷിതമാണെന്ന അഭിപ്രായത്തിലായിരുന്നു. സുരക്ഷ സംബന്ധിച്ച് ട്രംപ് ബോംയിംഗ് കമ്പനി മേധാവി ഡെന്നിസ് മ്യൂളന്ബര്ഗുമായി സംസാരിച്ചിരുന്നു. എന്നാല്‍ ഇതിനെതിരെ ശക്തമായ വിമര്‍ശം ഉയര്‍ന്നതോടെയാണ് ട്രംപ് ബോയിംഗ് വിമാനങ്ങള്‍ നിലത്തിറക്കാന്‍ തീരുമാനിച്ചത്.
കഴിഞ്ഞ ദിവസം ഇന്ത്യയും യൂറോപ്യന്‍ യൂണിയന് രാജ്യങ്ങളും ഈ മോഡല്‍ വിമാനങ്ങള്‍ പറത്തുന്നത് നിര്‍ത്തിവച്ചിരുന്നു.
Post Your Comments