ഗൂഡല്ലൂര്‍ :രാവിലെ നഗരം ചുറ്റാനിറങ്ങിയ കരടിയെ കണ്ട് ജനങ്ങള്‍ ഭയന്നുവിറച്ചു. ഊട്ടി നഗരത്തിലെത്തിയ കരടിയാണ് നാട്ടുകാരെ മുള്‍മുനയില്‍ നിര്‍ത്തിയത്. കരടിയിറങ്ങിയതറിഞ്ഞതോടെ ജനങ്ങളും പരിഭ്രാന്തിയിലായി. രാവിലെ 5 മണിക്ക് ഗണപതി തിയറ്ററിന്റെ സമീപം നടക്കാനിറങ്ങിയവരാണ് ആദ്യം കരടിയെ കണ്ടത്. പിന്നീട് കരടി മാര്‍ക്കറ്റ് റോഡിലിറങ്ങി കെട്ടിടങ്ങളുടെ മുകളില്‍ കയറി വരാന്തയിലൂടെ ഓടി നടന്നു.
രാവിലെ കട തുറക്കാനെത്തിയവര്‍ കരടിയെക്കണ്ട് ഭയന്നോടി. പൊലീസും വനപാലകരുമെത്തി കരടിയെ നിരീക്ഷിച്ചു തുടങ്ങി. വൈകിട്ട് മൂന്നു മണിയോടെ മുതുമലയില്‍ നിന്നുമെത്തിയ ഡോ. മനോഹരന്റെ നേതൃത്വത്തിലുള്ള സംഘം മയക്കുവെടിവച്ച് കരടിയെ പിടികൂടി. ഗണപതി തിയറ്ററിനു സമീപത്തുള്ള ഒരു വീടിന്റെ പുറം ഭിത്തിയോട് ചേര്‍ന്നുള്ള ഭാഗത്ത് കിടക്കുമ്പോഴാണ് കരടിയെ മയക്കുവെടിവച്ചത്.
Post Your Comments