വാഷിങ്ടൺ: ചൈനക്കെതിരെ നടപടികൾ സ്വീകരിക്കുമെന്ന് രക്ഷാസമിതി അംഗങ്ങൾ വ്യക്തമാക്കി. ചൈന വീണ്ടുംജയ്ഷെ മുഹമ്മദ് തലവൻ മസ്ഊദ് അസ്ഹറിനെ ആഗോള ഭീകരപ്പട്ടികയിൽ ഉൾപ്പെടുത്താനുള്ള നീക്കത്തെ വീറ്റോ ചെയ്ത നിലപാട് തുടരുകയാണെങ്കിൽ യു.എൻ രക്ഷാസമിതിയെ മറ്റ് നടപടികൾ സ്വീകരിക്കാൻ വേണ്ടി നിർബന്ധിക്കേണ്ടി വരുമെന്ന് സമിതി അംഗങ്ങൾ വ്യക്തമാക്കി.
നാലുതവണയാണ് മസ്ഊദ് അസ്ഹറിനെ ഭീകരപ്പട്ടികയിൽ ഉൾപ്പെടുത്താനുള്ള പ്രമേയം ചൈന ഇപ്രകാരം തടഞ്ഞത്.ഒരു മണിക്കൂർ മാത്രം പ്രമേയം അംഗീകരിക്കാൻ ബാക്കിയുള്ളപ്പോഴാണ് ചൈന വീറ്റോ ചെയ്തത്.
ദക്ഷിണേഷ്യയിലെ തീവ്രവാദത്തിനെതിരെ പേരാടാനും മേഖലയിൽ സ്ഥിരത കൊണ്ടുവരുന്നതിനുമുള്ള രാജ്യത്തിന്റെ പ്രഖ്യാപിത ലക്ഷ്യങ്ങളെ തന്നെ അസ്ഥിരപ്പെടുത്തുന്നതാണ് ചൈനയുടെ നടപടി എന്ന് രക്ഷാ സമിതി അംഗങ്ങളിലൊരാൾ അറിയിച്ചു .
Post Your Comments