Latest NewsKerala

കെ.സി വേണുഗോപാൽ ആലപ്പുഴയിൽ നിന്നാൽ ആറുനിലയിൽ പൊട്ടും ; വെള്ളാപ്പള്ളി

ആലപ്പുഴ : കെസി വേണുഗോപാൽ ആലപ്പുഴയിൽ നിന്നാൽ ആറുനിലയിൽ പൊട്ടുമെന്ന് വെള്ളാപ്പള്ളി എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ വ്യക്തമാക്കി.വേണുഗോപാൽ പേടിച്ചാണ് ആലപ്പുഴയിൽനിന്ന് പിന്മാറിയത്. ആലപ്പുഴയിൽ എ എം ആരിഫ് തൊറ്റാൽ തലമൊട്ടയടിച്ച് കാശിക്ക് പോവുമെന്നും വെള്ളാപ്പള്ളി പറഞ്ഞു.

അടൂർ പ്രകാശ് മത്സരിച്ചാലും സഹായിക്കില്ലെന്ന് വെള്ളാപ്പള്ളി പറഞ്ഞു.ആത്മഹത്യയ്ക്കായാണ് അടൂർ പ്രകാശ് മത്സരിക്കാൻ വരുന്നതെന്നും വെള്ളാപ്പള്ളി വ്യക്തമാക്കി.

അതേസമയം എസ്എൻഡിപി യോഗം ഭാരവാഹികൾ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കരുതെന്ന് വെള്ളാപ്പള്ളി പറഞ്ഞു. അഥവാ മത്സരിക്കാൻ ഇറങ്ങിയാൽ സ്ഥാനം രാജിവെക്കണമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. മകൻ തുഷാർ വെള്ളാപ്പള്ളി മത്സരിക്കുന്ന കാര്യം തന്നോട് പറഞ്ഞിട്ടില്ലെന്നും തുഷാർ മത്സരിച്ചൽ പ്രചാരണത്തിൽ ഇറങ്ങില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button