
കുൽഗാം: ജമ്മു കശ്മീരിലെ കുൽഗാമിൽ പൊലീസും സുരക്ഷാസേനയും ചേർന്ന് സംയുക്തമായി നടത്തിയ നീക്കത്തിൽ തീവ്രവാദികളുടെ ഒളിത്താവളം തകർത്തു. ഒരു ഭീകരനെയും ഒപ്പം വൻ ആയുധശേഖരവും പിടികൂടി.മുഹമ്മദ് അയൂബ് റാവുത്തർ എന്നയാളാണ് പിടിയിലായത്.
യാറിപോരയിലെ ഒരു വീട്ടിൽ ഭീകരർ ഒളിച്ചിരിക്കുന്നതായി രഹസ്യവിവരം ലഭിച്ചതിനെത്തുടർന്നായിരുന്നു നീക്കം. ഗ്രനേഡുകളും തോക്കുകളും അടങ്ങുന്നതാണ് പിടിച്ചെടുത്ത ആയുധശേഖരം. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Post Your Comments