കുവൈത്ത്് അനതാര്ഷാട്ര വിമാനത്താവളത്തിൽ യാത്രക്കാർക്ക് അധിക നികുതി ഏർപ്പെടുത്തും, ഏപ്രിൽ 1 മുതൽ ഇത് പ്രാബല്യത്തിലാകും. എയർപോർട്ട് പാസഞ്ചർ സർവീസെന്നാണിത് അറിയപ്പെടുക.
ഏപ്രിൽ ഒന്ന് മുതൽ കുവൈത്തിൽ നിന്ന് പുറപ്പെടുന്ന ഓരോ യാത്രക്കാരനുംട്രാവൽ ഏജൻസികൾ നൽകുന്ന വിവരം അനുസരിച്ചു എട്ടു ദിനാർ അധികം നൽകേണ്ടി വരും. ടിക്കറ്റ് എടുക്കുമ്പോഴാണ് പാസഞ്ചർ ടാക്സ് നൽകേണ്ടത്.
കൂടാതെ ഈ തുക ടിക്കറ്റിൽ ‘എൻ ഫോർ’ എന്ന ടാക്സ് കോഡിലാണ് രേഖപ്പെടുത്തുക. ശാരീരിക വൈകല്യങ്ങൾ ഉള്ളവർക്കും60 വയസ്സിനു മുകളിലുള്ള കുവൈത്ത് പൗരന്മാർക്കും രണ്ടു വിവയസ്സിൽ താഴെ പ്രായമുള്ള ശിശുക്കൾക്കും പുതിയ ചാർജ് ബാധകമല്ല.
Post Your Comments