ബെംഗളൂരു: മണ്ഡ്യ ലോക്‌സഭാ സീറ്റിനായി നടി സുമലത പല തരത്തിലും സമ്മര്‍ദം ചെലുത്തുന്നതായി സൂചന. സിനിമാ ബന്ധങ്ങള്‍ ഉപയോഗിച്ചും കോണ്‍ഗ്രസ് കേന്ദ്ര നേതൃത്വത്തില്‍ സമ്മര്‍ദം ചെലുത്തുന്നതായാണ് സൂചനകള്‍ ലഭിക്കുന്നത്.
കുടുംബ സുഹൃത്തുക്കളും നടന്‍മാരുമായ ചിരഞ്ജീവിയും കമല്‍ഹാസനും ഇതിനായി കോണ്‍ഗ്രസ് നേതൃത്വത്തെ സമീപിച്ചതായാണ് അഭ്യൂഹങ്ങള്‍ ശക്തമാകുന്നത്. ജനതാദള്‍-എസ് സ്ഥാനാര്‍ഥിയായി മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമിയുടെ മകന്‍ നിഖില്‍ പ്രചാരണം തുടങ്ങിയെങ്കിലും മണ്ഡ്യയുടെ കാര്യത്തില്‍ പുനരാലോചന നടത്താന്‍ കോണ്‍ഗ്രസിലെ ഒരു വിഭാഗം കേന്ദ്ര നേതൃത്വത്തോട് ആവശ്യപ്പെടുന്നുണ്ട്. അതേസമയം അഹമ്മദാബാദില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിക്കു മുന്നോടിയായി ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ കണ്ട മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ, പാര്‍ട്ടിയുടെ സിറ്റിങ് സീറ്റുകള്‍ ദളിന് വിട്ടുകൊടുക്കരുതെന്ന് ആവശ്യപ്പെടുകയും ചെയ്തു.
Post Your Comments