ഡല്‍ഹി: ;ശ്രീപദ്മനാഭസ്വാമിക്ഷേത്രത്തില് തിരുവിതാംകൂര്‍ രാജകുടുംബത്തിനുള്ള അവകാശം സംബന്ധിച്ചുള്ള തര്‍ക്കത്തിന് ഉടന്‍ പരിഹാരമാകും. ക്ഷേത്രത്തില്‍ രാജകുടുംബത്തിനുള്ള അവകാശം ഇല്ലാതായിട്ടില്ലെന്ന് എക്സിക്യുട്ടീവ് ഓഫീസര്‍ സുപ്രീംകോടതിയെ അറിയിച്ചു. . ഭരണഘടനയുടെ 26-ാം ഭേദഗതിയിലൂടെ പ്രിവി പഴ്സ് ഇല്ലാതായെങ്കിലും രാജാവിന്റെ വ്യക്തിഗത അവകാശങ്ങള്‍ നിലനില്ക്കും. ക്ഷേത്രത്തിലെ പ്രതിഷ്ഠയുമായുള്ള രാജകുടുംബത്തിന്റെ ബന്ധം ഭരണഘടനയിലൂടെ ഉണ്ടായതല്ലെന്നും കവനന്റ് വഴി ലഭിക്കുന്ന അവകാശങ്ങളെ ഒരു കോടതിക്കും ചോദ്യംചെയ്യാനാവില്ലെന്നും എക്സിക്യുട്ടീവ് ഓഫീസര്‍ക്കുവേണ്ടി മുതിര്‍ന്ന അഭിഭാഷകന് അരവിന്ദ് ദത്താര്‍ വാദിച്ചു.
പദ്മനാഭസ്വാമിക്ഷേത്രം സംസ്ഥാനസര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന ഹൈക്കോടതി വിധിക്കെതിരേ തിരുവിതാംകൂര്‍ രാജകുടുംബത്തിലെ പ്രതിനിധികള്‍ ഉള്‍പ്പെടെ നല്കിയ ഹര്‍ജികളാണ് ജസ്റ്റിസുമാരായ യു.യു. ലളിത്, ഇന്ദു മല്‍ഹോത്ര എന്നിവരുടെ ബെഞ്ചിനു മുമ്പാകെയുള്ളത്.<
പ്രിവി പഴ്സ് ഇല്ലാതായതോടെ രാജാവിന്റെ അവകാശങ്ങളും ഇല്ലാതായെന്ന സംസ്ഥാനസര്‍ക്കാര്‍ നിലപാടിനെ ഖണ്ഡിച്ചുകൊണ്ടാണ് അരവിന്ദ് ദത്താര്‍ വാദമുന്നയിച്ചത്. രാജാവിന് പ്രതിഷ്ഠയുമായുള്ള ബന്ധം ഭരണഘടന വന്നപ്പോള്‍ ഉണ്ടായതല്ല. അതുകൊണ്ടുതന്നെ ഭരണഘടനാഭേദഗതിയിലൂടെ രാജാവിന്റെ അധികാരം ഇല്ലാതാക്കിയെങ്കിലും വ്യക്തിപരമായ അവകാശങ്ങള്‍ തുടരുമെന്ന് ദത്താര്‍ ചൂണ്ടിക്കാട്ടി.
Post Your Comments