UAELatest NewsGulf

യുഎഇയിലെ ആകാശത്ത് വീണ്ടും വിസ്മയമായി ഭീമന്‍ തീഗോളം പ്രത്യക്ഷപ്പെട്ടു !!

അബുദാബി :   ഈ ആഴ്ചയില്‍ രണ്ടാമത് തവണയാണ് യുഎഇയിലെ ആകാശത്ത് വലിയ തീഗോളം പ്രത്യക്ഷപ്പെടുന്നത്.മാര്‍ച്ച് 5 നായിരുന്നു അബുദാബിയിലെ വാന നിരീക്ഷണ കേന്ദ്രത്തിലെ അതി നൂതന വാന നിരീക്ഷണ ദൂരദര്‍ശിനികളില്‍ ഭീമാകാരനായ ഉല്‍ക്ക കണ്ടത്. ഇതിന് ശേഷമാണ് വീണ്ടും തീഗോളം പ്രത്യക്ഷപ്പെട്ടതായ ദൃക്സാക്ഷികള്‍ വിളിച്ചറിയിച്ചതായി വാന നിരീക്ഷണ കേന്ദ്രത്തിന്‍റെ മുതിര്‍ന്ന ഉദ്ധ്യോഗസ്ഥന്‍ അറിയിച്ചത്.

ആകാശത്ത് വീണ്ടും പ്രത്യക്ഷപ്പെട്ട തീഗോളത്തിന്‍റെ ഇപ്പോഴുളള സമുദ്ര നിരപ്പില്‍ നിന്നുളള ഉയരം , ഭൂമിയിലേക്ക് സഞ്ചരിക്കുന്നതിന്‍റെ വേഗത, ഉല്‍ക്ക എവിടെയാണ് പതിക്കപ്പെടുക തുടങ്ങിയ കാര്യങ്ങളെ കുറിച്ച് നിരീക്ഷണം നടത്തി വരികയാണെന്ന് വാന നിരീക്ഷണ കേന്ദ്രത്തിലെ അധികൃതര്‍ അറിയിച്ചിരിക്കുന്ന റിപ്പോര്‍ട്ട് . ഇതിന് മുമ്പ് നാസയുടെ സഹകരണത്തോടെ പ്രതിഷ്ഠിച്ചിരുന്ന അതിനൂതന ക്യാമറകളിലാണ് തീഗോളം കണ്ടെത്തിയിരുന്നത്. ഇത് ഭൂമിയിലേക്ക് പതിക്കുമ്പോള്‍ ഏകദേശം 2 ഗ്രം മുതല്‍ 10 ഗ്രം വരെ വലിപ്പമുണ്ടാകുമെന്നാണ് ശാസ്ത്രജ്ജരുടെ കണക്ക് കൂട്ടല്‍.

ഈ പതിക്കുന്ന ഉല്‍ക്കയെ കാണാനും പരിശോധന നടത്താനും വിദഗ്ദ സംഘം തീഗോളം പതിക്കുന്ന സ്ഥലത്ത് സന്ദര്‍ശനം നടത്തുമെന്ന് വാന നിരീക്ഷണ കേന്ദ്രത്തിലെ ശാസ്ത്രജ്ജര്‍ പറ‍ഞ്ഞിരുന്നു. ചന്ദ്രനില്‍ നിന്നും അന്യ ഗ്രഹങ്ങളില്‍ നിന്നും എത്തുന്ന ഇത്തരം തീഗോളങ്ങള്‍ക്ക് ശാസ്ത്ര മേഖലയില്‍ വലിയ മൂല്യമാണ് ഉളളതെന്നാണ് വാന നിരീക്ഷകര്‍ അഭിപ്രായപ്പെടുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button