ചെന്നൈ: പാര്‍ലമെന്റില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അദ്ദേഹത്തിന്റെ ഇരിപ്പിടത്തിന് അടുത്തെത്തി ആലിംഗനം ചെയ്തതിന് പിന്നിലെ രഹസ്യം വെളിപ്പെടുത്തി രാഹുല്‍ ഗാന്ധി. സ്റ്റെല്ലാ മേരികോളേജിലെ ആയിരക്കണക്കിന് വിദ്യാര്‍ത്ഥിനികളെ സാക്ഷിയാക്കിയാണ് രാഹുല്‍ ഗാന്ധി ആ രഹസ്യം പറഞ്ഞത്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയോടു സ്നേഹമമാണുള്ളതെന്നും ആ സ്നേഹം പ്രകടിപ്പിക്കുവാന്‍ അദ്ദേഹത്തിനെ കെട്ടിപ്പിടിക്കേണ്ടി വന്നുവെന്നുമാണ് രാഹുല്‍ ഗാന്ധി പറഞ്ഞത്. ആ ദിവസം മോദി അക്ഷോഭ്യനായിട്ടാണ് ലോക്‌സഭയില്‍ പ്രസംഗിച്ചത്, പ്രതിപക്ഷത്തെ കടന്നാക്രമിച്ച് സംസാരിക്കുമ്പോഴും അദ്ദേഹത്തിനോട് സ്നേഹം മാത്രമാണ് തനിക്ക് തോന്നിയതെന്നും അതിനാലാണ് ആലിംഗനം ചെയ്തതെന്നും രാഹുല്‍ ഗാന്ധി വെളിപ്പെടുത്തി.
ചെന്നൈയിലെ പ്രശസ്തമായ സ്റ്റെല്ലാ മേരികോളേജിലെത്തിയ രാഹുലിനെ നിറഞ്ഞ കൈയ്യടികളോടെയാണ് വിദ്യാര്‍ത്ഥിനികള്‍ സ്വീകരിച്ചത്. ചോദ്യങ്ങള്‍ക്കെല്ലാം കൃത്യമായ ഉത്തരങ്ങളാണ് അദ്ദേഹം നല്‍കിയത്. സര്‍ എന്ന് അഭിസംബോധന ചെയ്ത് ഒരു വിദ്യാര്‍ത്ഥിനി സംസാരിച്ചപ്പോള്‍ രാഹുല്‍ എന്ന് വിളിക്കൂ എന്ന് പറഞ്ഞ അദ്ദേഹം റോബര്‍ട്ട് വദ്രയുടെ അഴിമതിയെ കുറിച്ചുള്ള ചോദ്യങ്ങള്‍ക്കും സൗമ്യമായ ഭാഷയിലാണ് മറുപടി നല്‍കിയത്.
Post Your Comments