KeralaLatest News

തോൽവിയുണ്ടായാൽ ഉത്തരവാദിത്തമില്ലെന്ന് പറഞ്ഞിട്ടില്ലെന്ന് പിജെ ജോസഫ്

തിരുവനന്തപുരം : കോട്ടയത്ത് തോൽവിയുണ്ടായാൽ ഉത്തരവാദിത്തമില്ലെന്ന് പറഞ്ഞിട്ടില്ലെന്ന് പിജെ ജോസഫ്. തർക്കങ്ങൾക്ക് കോൺഗ്രസ് പരിഹാരം കാണുമെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസിന്റെ സർവകക്ഷിയോഗം അവസാനിച്ചു.ജെ ജോസഫ് ഉന്നയിച്ച ആവശ്യങ്ങൾ കോൺഗ്രസ് നേതാക്കൾ ഒന്നിച്ച് ആലോചിച്ച് തീരുമാനമെടുക്കും.

കോട്ടയത്ത് സ്ഥാനാര്‍ഥി വിജയിച്ചില്ലെങ്കില്‍ കുറ്റപ്പെടുത്തരുതെന്ന് പി. ജെ ജോസഫ് പറഞ്ഞിരുന്നു. എപ്പോള്‍ പാര്‍ട്ടി വിടേണ്ട സാഹചര്യം വന്നാലും യുഡിഎഫില്‍ നില്‍ക്കാന്‍ ഇടം ലഭിക്കണം. കോട്ടയത്ത് സ്ഥാനാര്‍ഥി വിജയിച്ചില്ലെങ്കില്‍ തനിക്കൊപ്പമുള്ളവരെ കുറ്റപ്പെടുത്തരുതെന്നും പി.ജെ.ജോസഫ് ആവശ്യപ്പെട്ടു. രമേശ് ചെന്നിത്തലയും ഉമ്മന്‍ചാണ്ടിയും മുല്ലപ്പള്ളി രാമചന്ദ്രനുമാണ് കന്റോണ്‍മെന്റ് ഹൗസില്‍ പി.ജെ.ജോസഫുമായി ചര്‍ച്ച  നടത്തിയത്.. മോന്‍സ് ജോസഫ്, ടി.യു.കുരുവിള എന്നിവരും ചർച്ചയിൽ പങ്കെടുത്തിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button