KeralaLatest NewsIndia

പട്ടാമ്പി നഗരസഭ പിരിച്ചു വിട്ടേക്കുമെന്ന് സൂചന

നഗരസഭാ ഭരണം പ്രതിസന്ധിയിലായി.

പട്ടാമ്പി നഗരസഭയിലെ 28 കൗണ്‍സിലര്‍മാരില്‍ 24 പേരെയും തെരഞ്ഞെടുപ്പ് കമ്മീഷന്‍ അയോഗ്യരാക്കിയ സാഹചര്യത്തിൽ നഗര സഭ പിരിച്ചു വിട്ടേക്കുമെന്ന് സൂചന . സ്വത്ത് വിവരങ്ങള്‍ വെളിപ്പെടുത്തിയില്ലെന്ന പരാതിയെ തുടര്‍ന്നാണ് കൗണ്‍സിലര്‍മാരെ കൂട്ടത്തോടെ അയോഗ്യരാക്കിയത്. ഇതോടെ നഗരസഭാ ഭരണം പ്രതിസന്ധിയിലായി.

യുഡിഎഫ് ഭരിക്കുന്ന നഗരസഭ പിരിച്ചുവിടേണ്ടതായി വന്നേക്കുമെന്നാണ് റിപ്പോർട്ട്.സിപിഎം കൗണ്‍സിലര്‍ കെ സി ഗിരീഷ് നല്‍കിയ പരാതിയിലാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി. തെരഞ്ഞെടുപ്പ് കഴിഞ്ഞ് 30 ദിവസത്തിനകം സ്വത്ത് വിവരങ്ങള്‍ സംബന്ധിച്ച കണക്ക് സമര്‍പ്പിക്കണമെന്നാണ് ചട്ടം. ഈ ചട്ടം പാലിച്ചില്ലെന്ന് കാണിച്ചാണ് കമ്മിഷന്‍ കൗണ്‍സിലര്‍മാരെ അയോഗ്യരാക്കിയത്.

shortlink

Post Your Comments


Back to top button