KeralaLatest NewsIndia

പട്ടാമ്പിയിൽ 17 കൗൺസിലർമാരെ അയോഗ്യരാക്കിയ നടപടിയിൽ കോടതിയുടെ നിർണ്ണായക ഉത്തരവ്

പട്ടാമ്പി നഗരസഭയിലെ 28 കൗൺസിലർമാരിൽ 24 പേരെയാണ് തെരഞ്ഞെടുപ്പ് കമ്മിഷൻ അയോഗ്യരാക്കിയത്.

കൊച്ചി: പട്ടാമ്പി കൗൺസിലർമാരെ അയോഗ്യരാക്കിയ നടപടിക്ക് സ്റ്റേ. 17 കൗൺസിലർമാരെ അയോഗ്യരാക്കിയ നടപടി ഹൈക്കോടതിയാണ് സ്റ്റേ ചെയ്തത്. അയോഗ്യത കൽപ്പിച്ച ഏഴുപേരാണ് തെരഞ്ഞെടുപ്പ് കമ്മിഷന്‍റെ നടപടിക്കെതിരെ ഹൈക്കോടതിയെ സമീപിച്ചത്. സ്വത്ത് വിവരങ്ങൾ സംബന്ധിച്ച വിവരങ്ങൾ യഥാസമയം നൽകിയില്ലെന്ന് കാണിച്ചാണ് പട്ടാമ്പി നഗരസഭയിലെ 28 കൗൺസിലർമാരിൽ 24 പേരെയാണ് തെരഞ്ഞെടുപ്പ് കമ്മിഷൻ അയോഗ്യരാക്കിയത്.

കോൺഗ്രസിന്‍റെ അഞ്ച് കൗണ്‍സിലർമാരും ലീഗിലെ പത്ത് കൗണ്‍സിലർമാരും എൽഡിഎഫിലെ ആറ് കൗണ്‍സിലർമാരും ബിജെപിയുടെ മൂന്ന് കൗണ്‍സിലർമാരും ഉൾപ്പടെ ഇരുപത്തിനാലു പേരാണ് അയോഗ്യരായത്. അംഗങ്ങൾ കൂട്ടത്തോടെ അയോഗ്യരായതോടെ യുഡിഎഫ് ഭരിക്കുന്ന നഗരസഭയുടെ ഭരണം പ്രതിസന്ധിയിലായിരുന്നു. തെരഞ്ഞെടുപ്പ് കഴിഞ്ഞ് 30 മാസത്തിനുള്ളിൽ സ്വത്തു വിവര കണക്ക് സമർപ്പിക്കണമെന്നാണ് ചട്ടം.

shortlink

Post Your Comments


Back to top button