Latest NewsKeralaIndia

ആൾക്കൂട്ട അക്രമങ്ങളിൽ കേരളം ഒന്നാമതെന്ന് കണക്കുകളുമായി ദേശീയ ന്യൂനപക്ഷ കമ്മീഷൻ

ഒരു വർഷത്തിനുള്ളിൽ കേരളത്തിൽ എട്ട് ആൾക്കൂട്ടക്കൊലപാതകങ്ങൾ റിപ്പോർട്ട് ചെയ്തതായി അദ്ദേഹം വ്യക്തമാക്കി.

ന്യൂഡൽഹി: രാജ്യത്തെ ആൾക്കൂട്ട അക്രമങ്ങൾ ഏറ്റവും കൂടുതൽ നടക്കുന്നത് കേരളത്തിലാണെന്ന് ദേശീയ ന്യൂനപക്ഷ കമ്മീഷൻ. ദേശീയ ന്യൂനപക്ഷ കമ്മീഷൻ ഉപാദ്ധ്യക്ഷൻ ജോർജ് കുര്യനാണ് കണക്കുകൾ ചൂണ്ടിക്കാട്ടി ഇത് വ്യക്തമാക്കിയത്. ഒരു വർഷത്തിനുള്ളിൽ കേരളത്തിൽ എട്ട് ആൾക്കൂട്ടക്കൊലപാതകങ്ങൾ റിപ്പോർട്ട് ചെയ്തതായി അദ്ദേഹം വ്യക്തമാക്കി.

മലപ്പുറം ജില്ലയിലെ പൊടിപ്പാറയിൽ കോയ, പാലക്കാട് ജില്ലയിലെ അട്ടപ്പാടിയിൽ ആദിവാസി യുവാവായ മധു, കൊല്ലം ജില്ലയിലെ അഞ്ചലിൽ അന്യസംസ്ഥാന തൊഴിലാളിയായ മണിക് റോയ് എന്നിവരുടെ കൊലപാതകങ്ങൾ അദ്ദേഹം ചൂണ്ടിക്കാട്ടി.

കൊച്ചിയിൽ യുവാവിനെ ആൾക്കൂട്ടം മർദ്ദിച്ച് കൊന്ന് റോഡിൽ ഉപേക്ഷിച്ച് പോയ സംഭവത്തിൽ ചീഫ് സെക്രട്ടറി, ഡിജിപി, കൊച്ചി പൊലീസ് കമ്മീഷണർ എന്നിവരോട് റിപ്പോർട്ട് തേടിയതായും അദ്ദേഹം അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button