
ശ്രീനഗര്‍: ജമ്മുകാഷ്മീരില്‍ മണ്ണിടിച്ചില്‍. കാഷ്മീരിലെ ദോദ ജില്ലയിലാണ് മണ്ണിടിച്ചില്‍ ഉണ്ടായത്. ഇവിടുത്തെ ഭലേസ പ്രദേശത്തുള്ള ഭത്രി മാര്‍ക്കറ്റിലേക്ക് മണ്ണിടിഞ്ഞു വീഴുകയായിരുന്നു. മണ്ണിടിച്ചിലിനെ തുടര്‍ന്ന് 13 കടകള്‍ പൂര്‍ണമായും തകര്‍ന്നു എന്നാണ് റിപ്പോര്‍ട്ട്.
എന്നാല്‍ സംഭവത്തില്‍ ആര്‍ക്കു പരിക്കേറ്റിട്ടില്ലെന്ന് എസ്എസ്ബി കമാന്‍ഡന്റ് അജയ്കുമാര്‍ അറിയിച്ചു. ബുധനാഴ്ച പുലര്‍ച്ചെ നാലുമണിക്കായിരുന്നു സംഭവം നടന്നത്.
Post Your Comments