
ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് പരാജയം നേരിടേണ്ടി വരുമെന്ന് ഡല്‍ഹി മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി നേതാവുമായ അരവിന്ദ് കെജ്രിവാള്‍. ആം ആദ്മി പാര്‍ട്ടിയുടെ സര്‍വേ ഫലം പുറത്തു വിട്ടുകൊണ്ടായിരുന്നു കെജ്രിവാളിന്റെ പ്രസ്താവന.
ഇന്ത്യയും പാകിസ്ഥാനും ഇടയിലുള്ള പ്രശ്നം ബിജെപി കൈകാര്യം ചെയ്ത രീതി ശരിയല്ലെന്നും അത് ജനങ്ങള്‍ക്കിടയില്‍ ബിജെപിയുടെ പതിച്ഛായ നഷ്ടപ്പെടാന്‍ ഇടയാക്കിയെന്നും കെജ്രിവാള്‍ പറഞ്ഞു. സര്‍വേയില്‍ പങ്കെടുത്ത 56 ശതമാനം പേരും ബിജെപി പരാജയം നേരിടുമെന്നാണ് പ്രവചിച്ചത്. പുല്‍വാമ ഭീകരാക്രമണത്തെ സമീപിച്ച രീതി തെരഞ്ഞെടുപ്പില്‍ ബിജെപിയ്ക്ക് വലിയ തിരിച്ചടി നല്കുമെന്നാണ് സര്‍വേയിലൂടെ വ്യക്തമാകുന്നതെന്നും കെജ്രിവാള്‍ പറഞ്ഞു.
അതേസമയം, കെജ്രിവാളിന്റെ പ്രസ്താവനക്കെതിരെ ബിജെപി രംഗത്തെത്തി. രാജ്യത്തെ ധീര ജവാന്‍മാര്‍ നടത്തിയ പോരാട്ടത്തെ കെജ്രിവാള്‍ അളന്ന് നോക്കി ലാഭവും നഷ്ടവും തിട്ടപ്പെടുത്തുകയാണെന്നായിരുന്നു ബിജെപിയുടെ പ്രതികരണം.
Post Your Comments