Latest NewsIndia

ദേവഗൌഡയ്ക്ക് 28 മക്കൾ ഉണ്ടായിരുന്നെങ്കിൽ എല്ലാ സീറ്റിലും മത്സരിപ്പിച്ചേനെ: ഈശ്വരപ്പ

ബംഗളൂരു: ജെഡിഎസ് അദ്ധ്യക്ഷനും മുൻ പ്രധാനമന്ത്രിയുമായ എച്ച് ഡി കുമാരസ്വാമിയെ പരിഹസിച്ച് ബിജെപി കർണാടക ഘടകം അദ്ധ്യക്ഷൻ കെഎസ് ഈശ്വരപ്പ. അദ്ദേഹത്തിന് 28 മക്കൾ ഉണ്ടായിരുന്നുവെങ്കിൽ വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ 28 സീറ്റിലും അവർ മത്സരിച്ചേനെയെന്ന് ഈശ്വരപ്പ പറഞ്ഞു.

അച്ഛൻ ദേവഗൌഡ ഇപ്പോൾ എംപിയാണ്. ഒരു മകൻ കുമാരസ്വാമി ഇപ്പോൾ കർണാടക മുഖ്യമന്ത്രിയാണ്. മറ്റൊരു മകൻ സംസ്ഥാനത്തെ കാബിനറ്റ് റാങ്കിലുള്ള മന്ത്രിയാണ്. രണ്ട് കൊച്ചുമക്കൾ ലോക്സഭാ തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥികളാണ്. 28 മക്കളുണ്ടായിരുന്നുവെങ്കിൽ അവരെയും മത്സരിപ്പിക്കുമായിരുന്നുവെന്നും ഈശ്വരപ്പ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button