KeralaLatest NewsEntertainment

ഫ്രാങ്കോമുളയ്ക്കലിന്റെ പീഡന കഥകള്‍ സിനിമയാകുന്നു

ബിഷപ്പ് ഫ്രാങ്കോ മുളക്കലിന്റെ പീഡന കഥകള്‍ സിനിമയാകുന്നു. ‘ഫോര്‍ സെയ്ല്‍ ‘ എന്ന ചിത്രത്തിന്റെ നിര്‍മ്മാതാവ് ആന്റോ ഇലഞ്ഞി രചനയും, സംവിധീനവും നിര്‍വ്വഹിക്കുന്ന ഈ ചിത്രം കടവേലില്‍ ഫിലിംസാണ് നിര്‍മ്മിക്കുന്നത്. ദ ഡാര്‍ക്ക്, ഷേഡ്‌സ് ഓഫ് ആന്‍ എയ്ഞ്ചല്‍ ആന്‍ ഷെഫേര്‍ഡ് എന്ന പേരിട്ട ഈ ചിത്രത്തിന്റെ ഒന്നാം ഘട്ട ചിത്രീകരണം തിരുവനന്തപുരം, എറണാകുളം എന്നിവിടങ്ങളിലായി പൂര്‍ത്തിയായി.

മൂന്ന് ഭാഷകളിലായി ചിത്രികരിക്കുന്ന ഈ ചിത്രത്തില്‍ ഫ്രാങ്കോ മുളക്കലിന്റെ വേഷം അവതരിപ്പിക്കുന്നത് പ്രമുഖ തമിഴ് സംവിധായകന്‍ രാംദാസ് രാമസ്വാമി ആണ്. കൊച്ചിയില്‍ നീതി തേടി സമരം ചെയ്ത കന്യാസ്ത്രീ സമൂഹത്തിന് പിന്തുണ പ്രഖ്യാപിച്ച ഒരു പറ്റം ആളുകളാണ് ചിത്രത്തിന് പിന്നില്‍ അണിനിക്കുന്നത്.

ഒരു ബിഷപ്പിന്റെയും , കന്യസ്ത്രീയുടെയും ജീവിതത്തില്‍ ആകസ്മികമായി ഉണ്ടാകുന്ന ചില സംഭവങ്ങളും, അതുമൂലം അവര്‍ നേരിടേണ്ടി വരുന്ന പ്രത്യാഘാതങ്ങളെയും, ആസ്പദമാക്കിയാണ് ചിത്രത്തിന്റെ കഥ മുന്നോട്ട് പോകുന്നത്. ബിഷപ്പിനെ അറസ്റ്റ് ചെയ്ത ശേഷം തുടര്‍ന്നുണ്ടാകുന്ന പോലീസ് അന്വേഷണങ്ങള്‍ക്ക് ചിത്രത്തില്‍ കൂടുതല്‍ പ്രാധാന്യം കൊടുത്തിരിക്കുന്നു. ഈ രംഗങ്ങള്‍ക്ക് കൂടുതല്‍ കരുത്ത് ലഭിക്കാന്‍ സംഭവം നടന്ന സ്ഥലത്ത് തന്നെ ചിത്രീകരണം നടത്തുകയായിരുന്നു സംവിധായകന്‍ . ബിഷപ്പിന്റെ വഴിവിട്ട രാഷ്ട്രീയ ബന്ധങ്ങളെക്കുറിച്ചും ചിത്രം ചര്‍ച്ച ചെയ്യുന്നു. മയക്കുമരുന്ന് ലോബികളും , നായകനും തമ്മിലുള്ള ബന്ധങ്ങള്‍ ചിത്രത്തില്‍ തുറന്നു കാണിക്കുന്നുണ്ട്. ഒരു ഞെട്ടലോടെ മാത്രമേ ഈ രംഗങ്ങള്‍ പ്രേക്ഷകര്‍ക്ക് കാണാനാകു. വ്യത്യസ്തമായൊരു ക്ലൈമാക്‌സാണ് ചിത്രത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ചിത്രത്തിന്റെ തമിഴ് റൈറ്റ് നല്ലോരു വിലക്കാണ് വിറ്റു പോയത്. സഭയ്ക്ക് ചീത്ത പേരുണ്ടാക്കുന്ന അനേകം ഫ്രാങ്കോമാര്‍ ഉണ്ടായാലും , സഭ അതിനെയെല്ലാം അതി ജീവിക്കുമെന്ന് ചിത്രം പറയുന്നു.

കടവേലില്‍ ഫിലിംസിന്റെ ബാനറില്‍ ആന്റേ ഇലഞ്ഞി രചനയും, സംവിധീനവും നിര്‍വ്വഹിക്കുന്ന ഈ ചിത്രത്തിന്റെ ക്യാമറ- അനില്‍ വിജയ്, എഡിറ്റര്‍-ലിന്‍സന്‍ റാഫേല്‍, സംഗീതം- ജയപ്രകാശ്, എല്‍വിന്‍, കല- ഷബീര്‍ അലി, മേക്കപ്പ്- ലാല്‍ കരമന, സംഘട്ടനം- ജിറോഷ്, ഫിനാന്‍സ് മാനേജര്‍-ജോജോ ആലപ്പാട്ട്, പ്രൊജക്റ്റ് ഡിസൈനര്‍- ജെസ്സി, ജോസി, കോസ്റ്റ്യൂമര്‍-കുക്കു ജീവന്‍, പ്രൊഡഷന്‍ കണ്‍ട്രോളര്‍-വിസ്മയ തങ്കപ്പന്‍, എക്‌സിക്യൂട്ടിവ്- അനുക്കുട്ടന്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- മഹേഷ് ക്യഷ്ണ, അസോസിയേറ്റ് ഡയറക്ടര്‍- വിനോദ് ശര്‍മ്മ, സ്റ്റില്‍- വിദ്യാസാഗര്‍, ഡിസൈന്‍- രാഹുല്‍ രാജ്, പി.ആര്‍.ഒ -അയ്മനം സാജന്‍

രാംദാസ് രാമസ്വാമി, മനു രാജ്, നാരയണന്‍കുട്ടി, ബാബു ജോസ്, കോട്ടയം പുരുഷന്‍, ഷിബു തിലകന്‍, നഷത്ര, മോഹിനി എന്നിവര്‍ അഭിനയിക്കുന്നു. രണ്ടാം ഘട്ട ചിത്രീകരണം, ജലന്തര്‍, ഡല്‍ഹി എന്നിവിടങ്ങളില്‍ ആരംഭിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button