ലണ്ടന്‍: പീഡിപ്പിക്കപ്പെട്ട പെണ്‍കുട്ടിയെ കാണാന്‍ പുരുഷനെ പോലെയുണ്ടെന്ന കാരണം പറഞ്ഞ് പ്രതികളെ വെറുതെ വിട്ടു. ഇറ്റാലിയന്‍ കോടതിയുടേതാണ് ഈ വിചിത്രമായ വിധി. പെണ്‍കുട്ടിയെ കാണാന്‍ പുരുഷനെ പോലെയുണ്ടെന്നും അതുകൊണ്ട് പ്രതികള്‍ പീഡനത്തിന് ഇരയാക്കാന്‍ സാധ്യതയില്ലെന്നും കാണിച്ചാണ് ഇറ്റലിയിലെ അപ്പീല്‍ കോടതി രണ്ട് പ്രതികളെ കുറ്റവിമുക്തരാക്കിയത്. മൂന്ന് വനിതാ ജഡ്ജിമാരടങ്ങിയ ബെഞ്ചാണ് ഈ വിധി പുറപ്പെടുവിച്ചത്.
2015 ലാണ് 22 കാരിയായ പെണ്‍കുട്ടി പീഡനത്തിന് ഇരയായത്. പാനീയത്തില്‍ മയക്കുമരുന്ന് കലര്‍ത്തിയായിരുന്നു പീഡനം. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ പെണ്‍കുട്ടി പീഡനത്തിന് ഇരയായെന്ന് കണ്ടെത്തുകയും 2016ല്‍ പ്രതികളെ പിടികൂടുകയും ചെയ്തു. എന്നാല്‍ 2017ല്‍ അന്‍കോന അപ്പീല്‍ കോടതി പ്രതികളെ വെറുതെ വിടുകയായിരുന്നു. പെണ്‍കുട്ടിക്ക് നല്ല മസിലുണ്ടെന്നും അതുകൊണ് പീഡിപ്പിക്കാന്‍ കഴിയില്ലെന്നുമുള്ള പ്രതിഭാഗത്തിന്റെ വാദം വനിതാ ബെഞ്ച് അംഗീകരിക്കുകയായിരുന്നു. പെണ്‍കുട്ടിയുടെ ഫോട്ടോ കണ്ട് തങ്ങള്‍ക്ക് അത് ബോധ്യമായെന്നും കൂടാതെ കൂട്ടത്തില്‍ ഒരാള്‍ക്ക് പെണ്‍കുട്ടിയെ ഇഷ്ടമല്ലെന്നും വെറുപ്പാണെന്നും കോടതി വിധിയില്‍ പറയുന്നു. അതേസമയം കോടതി വിധിക്കെതിരെ ആയിരക്കണക്കിന് പേര്‍ അഡ്രിയാട്ടിക് കോസ്റ്റില്‍ പ്രതിഷേധം നടത്തി. തുടര്‍ന്ന് പ്രതിഷേധം ശക്തമായതോടെ ഉന്നത കോടതി വിധി റദ്ദാക്കി.
Post Your Comments