അൾജിയേഴ‌്സ‌്: തെരഞ്ഞെടുപ്പിൽ നിന്ന് പിൻമാറി അൾജീരിയൻ പ്രസിഡന്റ് ,ൾജീരിയൻ പ്രസിഡന്റ‌് അബ‌്ദലാസീസ‌് ബൗറ്റെഫ്ലിക്ക ആഴ‌്ചകൾ നീണ്ട ജനകീയ പ്രക്ഷോഭത്തിനൊടുവിൽ പ്രസിഡന്റ‌് തെരഞ്ഞെടുപ്പിൽനിന്ന‌് പിൻമാറി. അഞ്ചാം തവണയും പ്രസിഡന്റ‌് ജനവിധി തേടുന്നതിനെതിരെ രാജ്യത്ത‌് ശക്തമായ പ്രതിഷേധമുയർന്നിരുന്നു. വിദേശത്തുപോയി ചികിത്സയ‌്ക്കായി മടങ്ങിയെത്തിയ ശേഷമാണ‌് ഔദ്യോഗിക പ്രഖ്യാപനം നടത്തിയത‌്.
എന്നാൽ സർക്കാർ പുനർവിന്യാസം ഉടനുണ്ടാകുമെന്നും തെരഞ്ഞെടുപ്പ‌് തീയതി തീരുമാനിച്ചിട്ടില്ലെന്നും പ്രസിഡന്റ‌് പ്രസ‌്താവനയിലൂടെ അറിയിച്ചു. അതേസമയം പ്രധാനമന്ത്രി അഹമ്മദ‌് ഒയഹിയ രാജിവച്ചു.നൂറുദീൻ ബെഡോയിയെ ഇടക്കാല പ്രധാനമന്ത്രി പുതിയ സർക്കാർ രൂപീകരിക്കുന്നതിന‌് ചുമതലനൽകി.
കൂടാതെ അദ്ദേഹം ഉടൻ സ്ഥാനമൊഴിയുമെന്ന‌് നേരത്തെ പ്രഖ്യാപിച്ചിരുന്നെങ്കിലും ഇതിനുവിരുദ്ധമായി വീണ്ടും മത്സരിക്കാനൊരുങ്ങുകയായിരുന്നു. ഇത‌് സംഭവിക്കുകയാണെങ്കിൽ തെരഞ്ഞെടുപ്പ‌് മേൽനോട്ടത്തിൽനിന്ന‌് പിൻമാറുമെന്ന‌് തിങ്കളാഴ‌്ച 1000 ജഡ‌്ജുമാർ പ്രതിഷേധിച്ചതോടെയാണ‌് സമ്മർദമേറിയത‌്.
Post Your Comments