എ തോപ്യന് വിമാന ദുരന്തത്തില്‍ 157 പേരുടെ ജീവന് പൊലിഞ്ഞ അതീവ ദുംഖത്തില്‍ വീണ്ടും ആ ദുംഖം ആളിക്കത്തിക്കുന്ന ഒരു സന്ദേശമാണ് സൗമ്യ ഭട്ടാചര്യയുടെ മൊബെെലിലേക്ക് വന്ന സന്ദേശം. ആ സന്ദേശം മറ്റൊന്നുമല്ല . അദ്ദേഹത്തിന്റെ ഭാര്യ ഷിക ഗാര്‍ഗ് അയച്ചതായിരുന്നു ആ സന്ദേശം.
” ഞാന്‍ വിമാനത്തിനുളളില്‍ കയറി. യാത്ര പുറപ്പെടാന്‍ ഒരുങ്ങിയിരിക്കുകയാണ്. നെയ്റോബിയില്‍ എത്തിയിട്ട് വിളിക്കാം ”
ഒരുപക്ഷേ ഈ സന്ദേശം ഭട്ടാചര്യയുടെ മനസിനെ ഒരു തീജ്വാലയാക്കുന്നുണ്ടാകാം. കാരണം ഇരുവരും വിവാഹിതരായിട്ട് അധിക നാളായിട്ടില്ല. വെറും 3 മാസങ്ങള്‍ മാത്രമേ ആയിരുന്നുളളു. ഇരുവരും ഒന്നിച്ചുളള ജീവിതം തുടങ്ങി അധികം വെെകാതെ തന്നെ വിമാനപകടത്തിന്റെ രൂപത്തില്‍ ഇരുവരേയും വേര്‍പിരിച്ചു. യുഎന്‍ ഉദ്ധ്യോഗസ്ഥയാണ് വിമാനപകടത്തില്‍ മരിച്ച ഷിക.
ഷികയും അവരുടെ ഭര്‍ത്താവ് ഭട്ടാചര്യയും ഇന്ത്യക്കാരാണ്. യുഎന്നിന്റെ ഒരു പരിസ്ഥിതി സംബന്ധമായ ഒരു യോഗത്തില്‍ പങ്കെടുക്കാനായിരുന്നു ഷിക എതോപ്യന്‍ വിമാനത്തില്‍ യാത്ര തിരിച്ചിരുന്നത്. ഒപ്പം ഇവരുടെ ഭര്‍ത്താവും നെയ്റോബിയിലേക്ക് പോകാനിരുന്നതാണ്. ഇതിനായി ടിക്കറ്റ് ബുക്ക് ചെയ്യുകയും ചെയ്തിരുന്നു. എന്നാല്‍ പെട്ടെന്ന് ഡല്‍ഹിയില്‍ ഒരു മീറ്റിങ്ങില്‍ പങ്കെടുക്കാനുളളത് കൊണ്ട് യാത്ര മാറ്റിവെയ്ക്കുകയായിരുന്നു. നെയ്റോബിയില്‍ നിന്ന് എത്തിയ ശേഷം ഇരുവരും ഒന്നിച്ച് ഡല്‍ഹിയില്‍ ഒന്നിച്ച് അവധിദിനം ആഘോഷിക്കാനിരിക്കുകയായിരുന്നു.
ആഡീസ് അബ്ബയില്‍ നിന്ന് നെയ്റോബിയിലേക്ക് ഞായറാഴ്ച യാത്ര പുറപ്പെട്ട എതോപ്യന്‍ എയര്‍ലെെന്‍സ് പറന്ന് പൊങ്ങി 6 മിനിട്ടിനുളളില്‍ തകര്‍ന്ന് വീഴുകയായിരുന്നു. 35 ഓളം രാജ്യങ്ങളില്‍ നിന്നുളളവരായിരുന്നു വിമാനത്തില്‍ ഉണ്ടായിരുന്നത്. ഇന്ത്യക്കാരായ 3 പേരുടെ ജീവനോടൊപ്പം മൊത്തം 157 പേരുടെ ജീവനാണ് ഈ അപകടത്തില്‍ നഷ്ടമായത്. ഇവരോടൊപ്പം യാത്രയായ ഷികയും അവളുടെ ഭര്‍ത്താവിനെ ഇനിയും കാണാനാകാതെ… എത്തിയിട്ട് വിളിക്കാം എന്ന സന്ദേശം ഭട്ടാചാര്യക്ക് നല്കി ഇനി ഒരിക്കലും കാണാനാകാതെ ലോകത്ത് നിന്നും യാത്രയായത്.
Post Your Comments