Latest NewsUAEGulf

VIDEO – യുഎഇയില്‍ ആര്‍ക്കുവേണമെങ്കിലും വിമാനം പറത്താന്‍ അവസരമൊരുങ്ങുന്നു !

ദുബായ്:   ഈ വരുന്ന ഒക്ടോബര്‍ മുതല്‍ വിമാനം പറത്താന്‍ ആഗ്രഹിക്കുന്ന യുഎഇ നിവാസികള്‍ക്ക് അവരുടെ ചിരകാല അഭിലാഷം ഫലപ്രാപ്തി വരുത്താനായി അവസകരമൊരുങ്ങുന്നു. ഗന്‍ടൂറ്റ് ഫ്ലറ്റ് ക്ലബ്ബാണ് യുഎഇക്കാര്‍ക്കായി ഈ സുവര്‍ണ്ണാവസരം കൊണ്ടുവരുന്നത്. 14 വയസിന് മുകളില്‍ ഉളളവര്‍ക്കാണ് വിമാനം പറത്താന്‍ അവസരം ലഭിക്കുക. പക്ഷേ ഒരു കാര്യം വിമാനം പറത്തുന്നതിന് മുന്‍പ്  ഗന്‍ടൂറ്റ് ഫ്ലയ്റ്റ് ക്ലാബ്ബ് നല്‍ കുന്ന പരിശീലന പരിപാടിയില്‍ നിര്‍ബന്ധമായും പങ്കെടുത്തിരിക്കണം. ഇവര്‍ നല്‍കുന്ന പരിശീലനം വിജയകരമായി പൂര്‍ത്തീകരിക്കുന്നവര്‍ക്ക് മാത്രമേ വിമാനം പറത്തുക എന്ന മോഹം സാധ്യമാക്കാന്‍ കഴിയൂ എന്ന് വ്യക്തം.

ആല്‍ഫ ഇലക്ട്രോ എന്ന പേരിലുളള പരിസ്ഥിതി സൗഹാര്‍ദ്ദപരമായ ഇലക്ട്രിക്ക് വിമാനമാണ് ഇതിനായി സജ്ജമായിരിക്കുന്നത്.ആല്‍ഫ ഇലക്ട്രോ ഇലക്ട്രിക് പ്ലയിന്‍ അന്തര്‍ദ്ദേശിയ തലത്തില്‍ ഇതിനായുളള എല്ല പരിശോധനകളും പൂര്‍ത്തിയാക്കി കഴിഞ്ഞു. അമേരിക്ക , ജര്‍മ്മനി തുടങ്ങിയ രാജ്യങ്ങളിലായിരുന്നു പരിശോധന പൂര്‍ത്തീകരിച്ചത്.

സമുദ്രനിരപ്പില്‍ നിന്ന് ഏകദേശം 13000 അടി ഉയരത്തില്‍ ഈ വിമാനത്തിന് ഉയര്‍ന്ന് പറക്കാന്‍ കഴിയും മാത്രമല്ല ലിഥിയം ബാക്ടരിയില്‍ പ്രവര്‍ത്തിക്കുന്ന ഈ വിമാനം 90 മിനിട്ടുവരെ ചാര്‍ജ്ജ് ലഭിക്കും. അത്യവശ്യ ഘട്ടത്തില്‍ ഉപയോഗിക്കുന്നതിന് 30 മിനിട്ട് ചാര്‍ജ് ലഭിക്കുന്ന അധിക ബാക്ടരിയും വിമാനത്തില്‍ സജ്ജമാണ്. മണിക്കൂറില്‍ 180 കിലോമീറ്റര്‍വേഗതയില്‍ ഈ വിമാനത്തിന് സഞ്ചരിക്കാന്‍ കഴിയും.

shortlink

Related Articles

Post Your Comments


Back to top button