ന്യൂഡല്‍ഹി: കേരള കോണ്‍ഗ്രസില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയത്തെ ചൊല്ലി തര്‍ക്കം രൂക്ഷമാകുന്ന സാഹചര്യത്തില്‍ പി.ജെ ജോസഫിനെ തള്ളി വി ഡി സതീശന്‍. കോട്ടയത്ത് ല്‍ കേരള കോണ്‍ഗ്രസ് നിര്‍ത്തുന്നത് മികച്ച സ്ഥാനാര്‍ത്ഥിയെ ആണെന്നും നിരവധി ചര്‍ച്ചകള്‍ക്കു ശേഷമാണ് സ്ഥാനാര്‍ഥിയെ നിശ്ചയിച്ചതെന്നും സതീശന്‍ പറഞ്ഞു. കേരള കോണ്‍ഗ്രസിലുള്ളത് ആഭ്യന്തര പ്രശ്‌നം മാത്രമാണ്. നിലവില്‍ കോണ്‍ഗ്രസിന് കൂടുതല്‍ സീറ്റുകള്‍ ആവശ്യമുണ്ടെന്ന് ഘടക കക്ഷികള്‍ക്ക് തന്നെ അറിയാമെന്നും സതീശന്‍ പറഞ്ഞു.
മൂന്നു സീറ്റുകള്‍ വേണമെന്ന് കടും പിടുത്തത്തില്‍ നിന്നും അയഞ്ഞപ്പോള്‍ കോട്ടയത്ത് തന്നെ സ്ഥാനാര്‍ത്ഥി ആക്കണം എന്നായിരുന്നു വര്‍ക്കിംഗ് പ്രസിഡന്റ് പി. ജെ ജോസഫിന്റെ ആവശ്യം. എന്നാല്‍ ഇന്നലെ രാത്രി മുന്‍ എംഎല്‍എ തോമസ് ചാഴികാടനെ സ്ഥാനാര്‍ത്ഥിയായി നിശ്ചയിച്ച് മാണി പത്രക്കുറിപ്പ് ഇറക്കുകയായിരുന്നു. എന്നാല്‍ സ്ഥാനാര്‍ത്ഥിയെ നിര്‍ണ്ണയിച്ചത് കേട്ടുകേള്‍വി ഇല്ലാത്ത രീതിയിലെന്നാണ് പി ജെ ജോസഫ് തോമസ് ചാഴികാടന്റെ സ്ഥാനാര്‍ത്ഥിത്വത്തോട് പ്രതികരിച്ചത്. തങ്ങളുടെ അഭിപ്രായം അവഗണിച്ചാണ് തീരുമാനമെടുത്തതെന്നും ജോസഫ് ആരോപിച്ചു.
Post Your Comments