വാഷിങ്ടണ്‍: പാക് സൈന്യത്തിന്റെ പിടിയിലായ വിങ് കമാന്‍ഡര്‍ അഭിനന്ദന് വര്‍ധമാന്റെ തിരിച്ചു വരവില്‍ അമേരിക്കയും പ്രധാന പങ്കുവഹിച്ചെന്ന് റിപ്പോര്‍ട്ട്. യുഎസ് കമാന്‍ഡര്‍ ജനറല്‍ ജനറല്‍ ജോസഫ് വോട്ടല്‍ പാകിസ്ഥാന് ആര്‍മി മേധാവി ജനറല്‍ ക്വമര്‍ ജാവേദ് ബജ്വയുമായി നടത്തിയ ടെലിഫോണ്‍ സംഭാഷണത്തിന്റെ തുടര്‍ച്ചയായാണ് അഭിനന്ദനെ എത്രയും വേഗം ഇന്ത്യയിലേക്ക് തിരിച്ചയക്കാനുള്ള തീരുമാനം ഉണ്ടാകുന്നതെന്ന് റിപ്പോര്‍ട്ട് പറയുന്നു. അജിത് ദോവലാണ് വോട്ടലിനെ വിളിച്ച് കാര്യങ്ങള്‍ ധരിപ്പിച്ചത്. വിവിധ കേന്ദ്രങ്ങളുടെ വിവരങ്ങളെ ഉദ്ധരിച്ച് എക്കണോമിക്സ് ടൈംസാണ് വാര്‍ത്ത പുറത്തുവിട്ടിരിക്കുന്നത്.
പാകിസ്ഥാന് ആര്‍മി ചീഫുമായും അമേരിക്കയുമായുള്ള ആശയ കൈമാറ്റങ്ങള്‍ നടത്തുന്നത് കമാന്‍ഡര്‍ ജോസഫ് വോട്ടലാണ്. അഫ്ഗാനിസ്ഥാനിലെയും പാകിസ്ഥാനിലെയും താലിബാനെതിരായ നയതന്ത്രപരാമായ ഇടപെടലുകള്‍ നടത്തുന്നതും വോട്ടലാണ്. അമേരിക്കന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജോണ്‍ ബോള്‍ട്ടനും വോട്ടലും തമ്മില്‍ നിരന്തര സമ്പര്‍ക്കമുണ്ട്. ജോണ്‍ ബോള്‍ട്ട് ഇന്ത്യന്‍ സുരക്ഷാ ഉപദേഷ്ടാവ് അജിത് ദോവലുമായി നിരന്തരം ബന്ധം പുലര്‍ത്തുന്ന ആളാണ്. ഈ ബന്ധങ്ങള്‍ വഴി നടത്തിയ ഇടപെടലുകളാണ് അഭിനന്ദനെ വിട്ടയക്കുന്നതില്‍ നിര്‍ണായ പങ്കുവഹിച്ചതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
Post Your Comments