![](/wp-content/uploads/2019/03/tree-crying.jpg)
കൊടും ചൂടില്‍ ജനം വലയുമ്പോള്‍ നാട്ടുകാരെ അമ്പരപ്പിച്ച് ഒരു ജലപ്രവാഹം. വമ്പന്‍ മാവ് വെട്ടുന്നതിനിടെയാണ് നാട്ടുകാരെ കരയിച്ച സംഭവം ഉണ്ടായത്. സംഭവത്തിന്റെ വീഡിയോ പുറത്ത് വന്നു ‘മരം കരയുന്നത് കണ്ടോ’ എന്ന ഒരാള്‍ വിളിച്ചു പറയുന്നത് വീഡിയോയില്‍ വ്യക്തമാണ്. ശിഖരങ്ങളെല്ലാം വെട്ടിയിറക്കി ചുവട് മുറിക്കാന്‍ തുടങ്ങുമ്പോഴാണ് തടിയുടെ ചുവട്ടില്‍ നിന്നും വെള്ളം പുറത്തേക്ക് ഒഴുകിത്തുടങ്ങിയത്. ആദ്യം ചെറുതായി തുടങ്ങിയതാണെങ്കിലും പിന്നീട് വെള്ളത്തിന്റെ കുത്തൊഴുക്ക് തന്നെയായിരുന്നു. അതേസമയം, സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്ന ഈ വീഡിയോ പഴയതാണോ എന്ന് വ്യക്തമല്ലെങ്കിലും ഈ കാഴ്ച പലരെയും രോഷം കൊള്ളിച്ചിട്ടുണ്ട്. കടുത്ത അമര്‍ഷമാണ് നടപടിക്കെതിരെ ഉണ്ടായത്. അതേസമയം മരത്തിന്റെ പൊത്തിലുണ്ടായിരുന്ന വെള്ളം ഒലിച്ചിറങ്ങുന്നതാണെന്നും ചിലര്‍ കമന്റ് ചെയ്തിട്ടുണ്ട്. വീഡിയോ വൈറലായി.
https://www.facebook.com/changathikoottam.in/videos/1971564626486829/?t=16
Post Your Comments