കൊല്‍ക്കത്ത: പശ്ചിമബംഗാളില്‍ ബിജെപിക്ക് ആത്മവിശ്വാസമേകി മറ്റ് പാര്‍ട്ടികളില്‍ നിന്നുള്ള നേതാക്കളുടെ ഒഴുക്ക് തുടരുന്നു. ബോല്‍പൂരില്‍ നിന്നുള്ള എംപിയും തൃണമൂല്‍ നേതാവുമായ അനുപം ഹസ്രയാണ് ഇപ്പോള്‍ ബിജെപിയില്‍ ചേര്‍ന്നിരിക്കുന്നത്. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കൈലാഷ് വിജയ് വര്‍ഗിയയുടെ സാന്നിധ്യത്തിലാണ് പാര്‍ട്ടി ആസ്ഥാനത്ത് എത്തിയാണ് ഹസ്ര ബിജെപിയില്‍ ചേര്‍ന്നത്.പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനത്തിന് ജനവരി 9 ന് ഹസ്രയെ തൃണമൂലില്‍ നിന്ന് പുറത്താക്കിയിരുന്നു.
ബിര്‍ഭം ജില്ലയിലെ ബോല്‍പൂര്‍ മണ്ഡലത്തില്‍ നിന്നുള്ള എംപിയാണ് ഹസ്ര. തൃണമൂല്‍ നേതാക്കള്‍ക്കെതിരേയും നേതൃത്വത്തിനെതിരേയും സോഷ്യല്‍ മീഡിയയിലൂടെ വിമര്‍ശനം ഉന്നയിച്ചിരുന്നു. ഇതോടെ ഹസ്രയെ പാര്‍ട്ടി ശാസിച്ചിരുന്നു. ഇത് കൂടാതെ മമത ബാനർജിയുടെ വലം കൈ എന്ന് വിശേഷിപ്പിക്കാവുന്ന നേതാവ് അർജുൻ സിംഗ് അമിത് ഷായുമായി ചർച്ചകൾ നടത്തിയത് രാഷ്ട്രീയ നിരീക്ഷകർ ഉറ്റു നോക്കുകയാണ്.
ഇദ്ദേഹത്തിന് വിവിധ സംസ്ഥാനങ്ങളിലെ തൃണമൂൽ ചുമതലകളുണ്ട്. ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തതോടെ രാഷ്ട്രീയ ട്രെന്‍റ് നോക്കി നിരവധി തൃണമൂല്‍ നേതാക്കളാണ് ബിജെപിയിലേക്ക് ചേക്കാറാന്‍ ഇരിക്കുന്നത്. ബിഷ്ണപൂര്‍ ലോക്സഭാ മണ്ഡലത്തില്‍ തൃണമൂല്‍ എംപി സൗമിത്ര ഖാന്‍ ബിജെപിയില്‍ എത്തിയ പിന്നാലെയാണ് ബിജെപിയിലേക്ക് തൃണമൂല്‍ നേതാക്കളുടെ കൂട്ടപലായനം.
Post Your Comments